പന്ത്രണ്ട് ടീമുകൾ പങ്കെടുത്ത അന്ത്യന്തം വാശിയേറിയ ടൂർണ്ണമെൻറിൽ മാഞ്ചസ്റ്റർ നൈറ്റ്സ് കാണികളുടെ പ്രശംസ പിടിച്ചു പറ്റിയ പ്രകടനമാണ് നടത്തിയത്. ആദ്യ മൽസരം തന്നെ സംഘാടകരുടെ ടീമായ ഓക്സ് ഫോഡ് യൂണൈറ്റടുമായി ആയിരുന്നു . ഓക്സ്ഫോഡ് യുണൈറ്റഡിനായി കേരളതാരങ്ങളായ അമ്പൂട്ടി, മുഹമ്മദ് ആഷിക്ക്, പ്രൊഫഷണൽ താരങ്ങളായ യാസർ ഇക്ക്ബാൽ , ഇസ്മത്തുള്ള ഷെർഷാദ് തുടങ്ങിയ വമ്പൻമാരെയാണ് അണിനിരത്തിയത്.

കോർട്ടറിൽ മിഡ് ലാണ്ടിലെ കരുത്തന്മാരായ പ്രിസ്റ്റൺ സ്റ്റയിക്കർസിനെ തോൽപ്പിച്ചാണ് സെമിയിൽ കടന്നത്. സെമിയിൽ , ടൂർണ്ണമെൻറിലെ തന്നെ ഏറ്റവും ഉയർന്ന സ്കോർ നേടിയ ടീം യുണൈറ്റഡിനെ തോൽപ്പിച്ചാണ് മാഞ്ചസ്‌റ്റർ നൈറ്റ്‌സ് ഫൈനലിൽ എത്തിയത്. മഴയും വെളിച്ച കുറവും മുലം ഓവറുകൾ വെ ട്ടിക്കുറച്ച ഫൈനലിൽ സ്റ്റോക്ക് സിസി യെ 3 റൺസിന് തോൽപ്പിച്ചാണ് മാഞ്ചസ്റ്റർ നൈറ്റ്സ് ചാമ്പ്യൻമാരായത്. മാഞ്ചസ്റ്റർ നൈറ്റ്സിൻറെ ബൗളറായ അശ്വിൻറ മികച്ച പ്രകടനമാണ് മാഞ്ചസ്റ്റർ നൈറ്റ്സിനെ ചാമ്പ്യൻമാരാക്കു ന്നതിൽ നിർണ്ണായകമായത്. കൂടാതെ നിഖിൽ, ശരത്ത് തുടങ്ങിയവരുടെ പ്രകടനവും എടുത്ത് പറയണ്ടതായിരുന്നു.

ക്ലബ് ഈ വിജയം അകാലത്തിൽ വിട്ടു പിരിഞ്ഞ തങ്ങളുടെ പ്രിയ കൂട്ടുകാരൻ ജെറിയുടെ സ്മരണക്കായി സമർപ്പിച്ചു..