ടോം ജോസ് തടിയംപാട്

ലിവർപൂൾ ക്നാനായ യുവജന സംഘടനയായ KCYL മദേഴ്സ് ഡേയിൽ നടത്തിയ മമ്മിയും ഞാനും എന്ന പരിപാടി തുല്യ൦ വയ്ക്കാൻ കഴിയാത്ത ഒരു പരിപാടിയായി മാറി. KCYL അംഗങ്ങൾ ചേർന്ന് മെനോറ തെളിച്ചുകൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചത് . പിന്നീട് അമ്മമാർ ഒരുമിച്ചു ചേർന്ന് കേക്ക് മുറിച്ചു .

അമ്മമാരെ ആദരിച്ചുകൊണ്ടു കുട്ടികൾ നടത്തിയ വിവിധ പരിപാടികൾ വളരെയേറെ പുതുമയാർന്നതും കൗതുകകരവുമായിരുന്നു . അമ്മയും മക്കളും കൂടി കളിച്ച ഡാൻസുകളും വിവിധ കലാപരിപാടികളും പങ്കെടുത്തവർക്ക് ആനന്ദദായകമായിരുന്നു . അമ്മാരെല്ലാം ചുവന്ന വസ്ത്രം ധരിച്ചാണ് പരിപാടിയിൽ പങ്കെടുത്തത് . KCYL ടീം അവർക്കു പുഷ്പ്പങ്ങൾ നൽകി ആദരിച്ചു . നാട്ടിൽ നിന്നും എത്തിയ കോട്ടയം രൂപത KCYL പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽ പരിപാടിക്കു ആശംസകൾ നേർന്നു സംസാരിച്ചു .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പരിപാടികൾക്ക് ആൽവിൻ ബിനോയ് ,ക്രിസ്റ്റിന ലാലു ,ഡോണ ബേബി ,അലാന ഗ്രേസ് രാജു ,ജൂഡ് ലാലു എന്നിവർ നേതൃത്വം കൊടുത്തു .കുട്ടികൾ നടത്തിയ അതിഗംബീരമായ ഈ പരിപാകൾക്കു ലിവർപൂൾ ക്നാനായ പ്രസിഡണ്ട് ലാലു തോമസ് നന്ദി പ്രകാശിപ്പിച്ചു .വൈകുന്നേരം 6 മണിക്ക് തുടങ്ങിയ പരിപാടികൾ 10 മണിക്ക് ദേശിയ ഗാനത്തോട് കൂടി അവസാനിച്ചു . പങ്കെടുത്ത എല്ലാവർക്കും വളരെ രുചികരമായ ഭക്ഷണമാണ് സംഘാടകർ വിളമ്പിയത് .