ഇടുക്കി ചാരിറ്റിക്ക് ആദരവുമായി ലിവർപൂൾ ക്നാനായ സമൂഹവും. ഐപ്പ് ചേട്ടന്റെ ചാരിറ്റിക്ക് പിന്തുണ വർദ്ധിക്കുന്നു

ഇടുക്കി ചാരിറ്റിക്ക് ആദരവുമായി ലിവർപൂൾ ക്നാനായ സമൂഹവും. ഐപ്പ് ചേട്ടന്റെ ചാരിറ്റിക്ക് പിന്തുണ വർദ്ധിക്കുന്നു
December 10 00:25 2019 Print This Article

 ലിവർപൂൾ ക്നാനായ സമൂഹം ഇടുക്കിചാരിറ്റി ഗ്രൂപ്പിനെ ആദരിച്ചു . അതോടൊപ്പം ഐപ്പ് ചേട്ടന്റെ വീട് നിർമ്മാണത്തിനുള്ള പൂർണ്ണ പിന്തുണയും ലിവർപൂൾ ക്നാനായ സമൂഹം നൽകും . ഐപ്പ് ചേട്ടന്റെ വീട് നിർമ്മാണത്തിന് ഇതുവരെ 3558 പൗണ്ട് ലഭിച്ചു. ഇതിനുവേണ്ടിയുള്ള ചാരിറ്റി വരുന്ന ചെവ്വാഴച കൊണ്ട് അവസാനിക്കുന്നു .

മുൻകാലങ്ങളിലെ പ്രവർത്തനങ്ങളെ മാനിച്ച് മലയാളം യുകെ അവാർഡും പടമുഖം സ്നേഹമന്ദിരത്തിന്റെ ആദരവും ഇടുക്കി ചാരിറ്റി ഗ്രൂപ്പിന് ലഭിച്ചിട്ടുണ്ട്.

ഐപ്പ് ചേട്ടന്റെ വീട് നിർമ്മാണത്തിന് ഇതുവരെ 3558 പൗണ്ട് ലഭിച്ചു. ഇതിനുവേണ്ടിയുള്ള ചാരിറ്റി വരുന്ന ചൊ വ്വാഴച കൊണ്ട് അവസാനിക്കുന്നു .

രണ്ടു കന്യാസ്ത്രീകളായ മക്കളുള്ള മാതാപിതാക്കൾ മഴനനഞ്ഞും വെയിലുകൊണ്ടും വീട് പ്രകൃതി ദുരന്തത്തിൽ തകർന്നുപോയി കിടക്കുന്ന വാർത്ത ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ പ്രസിദ്ധികരിച്ചപ്പോൾ വളരെ വലിയ പിന്തുണയാണ് ലഭിച്ചത്.
ഇന്നലെ നടന്ന ലിവർപൂൾ ക്നാനായ സമൂഹത്തിന്റെ ക്രിസ്തുമസ് ആഘോഷത്തിൽ വച്ച് ഈ വിവരം ആളുകളെ പ്രസിഡണ്ട് തോമസ് ജോൺ വാരികാട്ട് അറിയിക്കുകയും എല്ലാവരും കഴിയുന്നത് ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു .കൂടതെ കഴിഞ്ഞ പതിനഞ്ചു വർഷമായി വളരെ സുതാര്യമായി ചാരിറ്റി പ്രവർത്തനം ചെയ്യുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യെ ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു.

പരിപാടികളെ തുടർന്നു നടന്ന പൊതുയോഗത്തിൽ വച്ച് അടുത്ത രണ്ടുവര്ഷത്തേക്കുള്ള പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായി തോമസ് ജോൺ വാരികാട്ടും സെക്രട്ട റിയായി ജോബി ജോസഫും തുടരും .ട്രഷർ ആയി ജോബി കുര്യനെ തിരഞ്ഞെടുത്തു . ലിവർപൂൾ ക്നാനായ സമൂഹത്തിന്റെ അഭ്യർഥനമാനിച്ചു തോമസ് ജോൺ വാരികാട്ട് യോഗത്തിൽ വച്ച് UKKCA പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് അറിയിച്ചു.

കുട്ടികളും വലിയവരും അവതരിപ്പിച്ച വിവിധകലാപരിപാടികൾ അതി മനോഹരമായിരുന്നു . വിവിധ മേഖലകളിൽ കഴിവുതെളിയിച്ച കുട്ടികളെ ആദരിച്ചു സ്‌പൈസ് ഗാർഡൻ ആണ് ഭക്ഷണം ഒരുക്കിയത് .

ഇടുക്കി മരിയാപുരം സ്വദേശി അമ്പഴക്കാട്ടു ഐപ്പ് ചേട്ടന്റെ വീട് പുതുക്കി പണിയാൻ മൂന്നരലക്ഷം രുപയെങ്കിലും വേണം എന്നാണ് സ്ഥലം സന്ദർശിച്ച സാമൂഹിക പ്രവർത്തകരും മേസ്തിരിയും അറിയിച്ചിരിക്കുന്നത് . ഏറ്റവും വലിയ പ്രശ്‌നം പണിയുന്നതിനു വേണ്ടിയുള്ള സാധനങ്ങൾ തലച്ചുമട്ടിലെ വീട്ടിൽ എത്തിക്കാനെ കഴിയു എന്നതാണ് . അതിനാണ് വലിയ ചെലവ് വേണ്ടിവരിക . നാട്ടുകാരുടെ നന്നായി സഹായവും ലഭിക്കുന്നുണ്ട് എന്നത് വലിയ ആശ്വാസമാണ് .

കന്യാസ്ത്രീകളായ ഇവരുടെ മക്കൾ മാതാപിതാക്കളെ കാണാൻ വീട്ടിൽ വന്നാൽ അവർക്കു സുരക്ഷിതമായി വാതിലടച്ചു കിടക്കാൻ ഒരു വീട് നിർമ്മിച്ചു നൽകാൻ നമുക്ക് ശ്രമിക്കാം .
ഈ ക്രിസ്തുമസ് കാലത്തു ക്രിസ്തു ജനിച്ച കാലിതൊഴുത്തിനേക്കാൾ മോശമായ രീതിയിൽ കിടക്കുന്ന വീട്ടിൽ താമസിക്കുന്ന ഈ പ്രായം ചെന്ന മാനുഷ്യരെസഹായിക്കാൻ നമുക്ക് കൈകോർക്കാം

പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധികരിക്കുന്നതല്ല.. വിശദമായ ബാങ്ക് സ്റ്റെമെന്റ്റ്‌ മെയില്‍വഴിയോ, ഫേസ് ബുക്ക്‌ മെസ്സേജ് വഴിയോ ,വാട്ടസാപ്പു വഴിയോ എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്.

ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ്‌ എന്ന ഫേസ് ബുക്ക്‌ പേജില്‍ പ്രസിധികരിച്ചിട്ടുണ്ട് .നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക.

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
“ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.””,

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles