ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ ) യുടെ നേതൃത്വത്തിൽ കഴിഞ്ഞ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമായി നടന്ന കരിയർ ഗൈഡൻസ് ക്ലാസുകൾ എല്ലാവർക്കും പുതിയ അറിവുകൾ നൽകുന്നതും ഭാവി ചിന്തകളെ ഉദ്യവിപ്പിക്കുന്നതും ആയിരുന്നുവെന്ന് പങ്കെടുത്ത എല്ലാവരും അഭിപ്രായപ്പെട്ടു. യുകെയുടെ വിവിധമേഖലയിൽനിന്നും 98 കുടുംബംങ്ങൾ പരിപാടിയിൽ പങ്കെടുത്തു. കോവിഡ് ബാധിച്ച് ആളുകൾ വീടുകളിൽ തളക്കപ്പെട്ടപ്പോഴും ഇത്രയേറെ ആളുകളെ സൂം മീറ്റിങ്ങിലൂടെ പങ്കെടുപ്പിച്ച് ഇത്തരം ഒരു പരിപാടി വിജയിപ്പിക്കാൻ കഴിഞ്ഞതിൽ ലിമ പ്രസിഡന്റ് സെബാസ്റ്റ്യൻ ജോസഫ്, സെക്രട്ടറി സോജൻ തോമസ് എന്നിവർ സംതൃപ്തി രേഖപ്പെടുത്തി. പരിപാടികൾക്ക് ക്രിസ്റ്റി ബിനോയ് സ്വാഗതവും മരിയ സോജൻ നന്ദിയും പറഞ്ഞു.

കുട്ടികളുടെ ഭാവി തിരഞ്ഞെടുക്കുന്നതുനുള്ള ഒരു മാർഗ്ഗനിർദ്ദേശം നൽകുക എന്ന ഉദ്ദേശത്തിലാണ് കരിയർ ഗൈഡൻസ് ക്ലാസ്സുകൾ നടത്തപ്പെട്ടത്. തുടർന്നും ഇത്തരം ക്ലാസുകൾ ലിമ നടത്തുമെന്ന് ലിമ നേതൃത്വം അറിയിച്ചു. ലിവർപൂൾ ഹോപ്പ് യൂണിവേഴ്സിറ്റി ഡോക്ടറൽ റിസേർച്ചറായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു ലിൻസ്‌ ഐനാട്ടാണ് ക്ലാസുകൾ നയിച്ചത്.

പരിപാടികൾക്കു ശേഷം പങ്കെടുത്ത എല്ലാവരുടെയും സംശയനിവാരണവും അദ്ദേഹം നിർവ്വഹിച്ചു. ലിമ നടത്തിയ ഈ പരിപാടിയിൽ പങ്കെടുത്തു വിജയിപ്പിച്ച എല്ലാവർക്കും ക്ലാസ് നയിച്ച ലിൻസിനും ലിമ നേതൃത്വ൦ നന്ദി അറിയിച്ചു. ഭാവിയിലും ലിമ നടത്തുന്ന പരിപാടികളിൽ എല്ലാവരും പങ്കെടുത്തു വിജയിപ്പിക്കണമെന്നും ലിമ നേതൃത്വ൦ അഭ്യർത്ഥിച്ചു.