ലിമ കഴിഞ്ഞ 20 വർഷത്തെ ചരിത്രം അനുസ്മരിച്ചുകൊണ്ട് സ്‌മരണിക പ്രകാശനം ചെയ്യുന്നു

ലിമ കഴിഞ്ഞ 20 വർഷത്തെ ചരിത്രം അനുസ്മരിച്ചുകൊണ്ട് സ്‌മരണിക പ്രകാശനം ചെയ്യുന്നു
March 25 04:47 2021 Print This Article

2001 ൽ ലിവർപൂൾ മലയാളിസമൂഹത്തിൽ ആദ്യമായി പ്രവർത്തനം ആരംഭിച്ച മലയാളി സംഘടനയായ ലിവർപൂൾ മലയാളി അസോസിയേഷൻ( ലിമയുടെ )കഴിഞ്ഞകാല പ്രവർത്തനങ്ങളിലൂടെ ഒരു തിരിഞ്ഞുനോട്ടം നടത്തിക്കൊണ്ട് ഒരു സുവനീർ പ്രകാശനം ചെയ്യാൻ തീരുമാനിച്ച വിവരം സന്തോഷപൂർവം അറിയിക്കുന്നു . കഴിഞ്ഞ 20 വർഷത്തെ ലിമയുടെ കലാ ,സാമൂഹിക, സാംസ്ക്കാരിക രംഗങ്ങളിലെ പ്രവർത്തനം ലിവർപൂൾ മലയാളി സമൂഹത്തിൽ പുതിയ ഊർജം പകരാൻ ഉതകിയിട്ടുണ്ട് എന്നതിൽ സംശയമില്ല .അത്തരം പ്രവർത്തനങ്ങളുടെ ഒരു നേർക്കാഴ്ചയായി ഈ സുവനീർ മാറും എന്നതിൽ സംശയമില്ല. .

സുവനീർ പ്രകാശനം ചെയ്യുന്നതിനുവേണ്ടി രണ്ടു കമ്മറ്റികളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. സുവനീറിന്റെ സാമ്പത്തിക കാര്യങ്ങൾ കണ്ടെത്തുന്നതിനു വേണ്ടി മാത്യു അലക്‌സാണ്ടർ നേതൃത്വം കൊടുക്കുന്ന കമ്മറ്റിയും സാഹിത്യപരമായ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനുവേണ്ടി ബിജു ജോർജ് ചിഫ് എഡിറ്ററായി പ്രവർത്തിക്കുന്ന കമ്മറ്റിയും,പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു . ഈ കമ്മറ്റികളുടെ പ്രവർത്തനങ്ങൾ ഏകോപിച്ചുകൊണ്ടു ലിമ പ്രസിഡന്റ് സെബാസ്റ്റ്യൻ ജോസഫ് സെക്രട്ടറി സോജൻ തോമസ് ട്രഷർ ജോസ് മാത്യു എന്നിവർ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു .

സുവനീയറിൽ പ്രസിദ്ധീകരിക്കാനുള്ള മലയാളം ഇംഗ്ലീഷ് ലേഖനങ്ങൾ ,കവിതകൾ കഥകൾ മുതലായ കലാസൃഷ്ടികൾ താഴെ കൊടുത്തിരിക്കുന്ന ഇമെയിൽ ഐ ഡി യിൽ ജൂൺ 30 നു മുൻപ് അയച്ചു തരണമെന്ന് അഭ്യർത്ഥിക്കുന്നു .ലിമയുടെ സുവനീർ ലിവർപൂൾ മലയാളി സമൂഹത്തിന്റെ കലാ സാംസ്ക്കാരിക മികവ് വിളിച്ചറിയിക്കുന്നതായിരിക്കും എന്നതിൽ തർക്കമില്ല. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു ..
നിങ്ങളുടെ സൃഷ്ടികൾ അയക്കേണ്ട ഇമെയിൽ editorlima2020@gmail.com

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles