യുകെയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനുകളില്‍ ഒന്നായ ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന വമ്പിച്ച ഓണാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അടുത്ത ശനിയാഴ്ച ഉച്ചയ്ക്ക് 12.30 മുതലാണ്‌ ലെസ്റ്റര്‍ മലയാളികളുടെ ഓണാഘോഷത്തിന് തുടക്കമാകുന്നത്. മികച്ച ഓഡിറ്റോറിയവും വിശാലമായ പാര്‍ക്കിംഗ് ഗ്രൌണ്ടും ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ഉള്ള ജഡ്ജ്  മീഡോ കോളജിൽ  ആണ് ആഘോഷം നടക്കുന്നത്. വിഭവ സമൃദ്ധമായ ഓണസദ്യയുടെ അകമ്പടിയോടെ നയനമനോഹരമായ കലാപരിപാടികൾ ഉള്‍പ്പെടെയുള്ള ഓണാഘോഷം വേറിട്ട അനുഭവമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് ലെസ്റ്ററിലെ മലയാളികള്‍.

സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖർ ഉള്‍പ്പെടെ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനവും വിവിധ പരിപാടികളോട് കൂടിയ കലാ സന്ധ്യയും ഓണാഘോഷത്തിന്റെ പകിട്ട് വര്‍ദ്ധിപ്പിക്കും. ഓണാഘോഷത്തിൻറെ കൂപ്പൺ വില്പന ജൂലൈ ഒന്നുമുതൽ ആരംഭിച്ചിരുന്നു. കൂപ്പണ്‍ കരസ്ഥമാക്കാനുള്ള അവസാന തീയതി ഇന്നാണ്. ആഘോഷ വേദിയില്‍ കൂപ്പണ്‍ വില്‍പ്പന ഒഴിവാക്കുന്നതിനും പങ്കെടുക്കുന്നവര്‍ക്ക് മികച്ച സൗകര്യം ഉറപ്പ് വരുത്തുന്നതിനുമാണ് ഈ വര്‍ഷം മുതല്‍ ഓണാഘോഷ കൂപ്പണ്‍ വില്‍പ്പന നേരത്തെ തന്നെ തീര്‍ക്കുന്നത്. ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ ഏത് ഭാരവാഹിയെ ബന്ധപ്പെട്ടാലും കൂപ്പണ്‍ ബുക്ക് ചെയ്യാവുന്നതാണ്. മുതിർന്നവർക്ക് പത്ത് പൗണ്ടും കുട്ടികൾക്ക് അഞ്ച് പൗണ്ടുമാണ് നിരക്ക്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

അജയ് പെരുമ്പലത്ത് (പ്രസിഡന്‍റ്) : 07859320023

രാജേഷ്‌ ജോസഫ് (സെക്രട്ടറി): 07931785518

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജോസ് തോമസ്‌ (ട്രഷറര്‍): 07427632762

വെബ്സൈറ്റ്: http://leicesterkeralacommunity.org.uk/