നദിയിലെ മലവെള്ളത്തില്‍പ്പെട്ട് ഒഴുകിപ്പോയ കാറിലെ യാത്രക്കാരായ വധൂവരന്മാരെ രക്ഷിക്കാന്‍ കുത്തിയൊലിക്കുന്ന നദിയിലേയ്ക്ക് ചാടിയ നാട്ടുകാരുടെ അതിസാഹസിക രക്ഷാപ്രവര്‍ത്തനമാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. വിവാഹദിവസം വധുവിന്റെ വീട്ടിലേയ്ക്കു പോകുകയായിരുന്ന വധൂവരന്‍മാരും ബന്ധുക്കളും സഞ്ചരിച്ച കാറാണ് കുത്തൊഴുക്കില്‍പ്പെട്ടത്.
ഝാര്‍ഖണ്ഡിലെ പലാമുവില്‍ ഞായറാഴ്ചയായിരുന്നു സംഭവം. കനത്ത മഴയില്‍ നിറഞ്ഞുകവിഞ്ഞ് ഒഴുകുകയായിരുന്ന മലായ് നദിയിലാണ് കാര്‍ വീണത്. കല്യാണച്ചടങ്ങുകള്‍ക്കു ശേഷം വധുവിന്റെ ഗ്രാമത്തിലേയ്ക്ക് പോകുകയായിരുന്നു ഇവര്‍. കുത്തൊഴുക്കില്‍ പെട്ട് പാലത്തില്‍ നിന്ന് നദിയിലേക്ക് കാര്‍ പതിക്കുകയായിരുന്നു. ശേഷം അര കിലോമീറ്ററോളം ദൂരം കാര്‍ നദിയിലൂടെ ഒഴുകിനീങ്ങി.
പാതി മുങ്ങിയ നിലയില്‍ കാര്‍ നദിയിലൂടെ ഒഴുകുന്നത് കണ്ട നാട്ടുകാരില്‍ ചിലര്‍ നദിയില്‍ ചാടി കാറിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. കാറിന്റെ ചില്ല് തകര്‍ത്ത് വധൂവരന്മാരെ പുറത്തെത്തിക്കുകയും ചെയ്തു. ശേഷം വടം കെട്ടി ഇവരെയും ബന്ധുക്കളെയും സാഹസികമായി കരയിലെത്തിച്ചു.
Leave a Reply