ഫാ. ബിജു കുന്നയ്ക്കാട്ട് പി. ആര്‍. ഓ

മാഞ്ചസ്റ്റര്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ആത്മീയ നേതൃത്വത്തില്‍ നടന്നു വരുന്ന ‘അഭിഷേകാഗ്‌നി ഏകദിന കണ്‍വെന്‍ഷന്റെ ഏഴാം ദിനം ഇന്ന് മാഞ്ചസ്റ്റര്‍ റീജിയനില്‍ (Venue: BEC Arena, Longbridge Road, Trafford Park, Manchester, M17 1SN) നടക്കും. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് കണ്‍വെന്‍ഷന്‍ സമയം. വികാരി ജനറാള്‍ റെവ. ഫാ. സജിമോന്‍ മലയില്‍പുത്തന്‍പുരയില്‍, ജനറല്‍ കണ്‍വീനര്‍ സാജു വര്ഗീസ്, കണ്‍വീനര്‍മാരായ ഡീക്കന്‍ അനില്‍ ലൂക്കോസ്, ബിജു ആന്റണി, ജോസ് ആന്റണി, ദീപു ജോര്‍ജ്, ജെയ്‌സണ്‍ മേച്ചേരി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷകള്‍ ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ ഉച്ചഭക്ഷണം (packed lunch)കൊണ്ടുവരേണ്ടതാണ്. കണ്‍വെന്‍ഷന്‍ ഹാളിനോട് ചേര്‍ന്ന് വാഹന പാര്‍ക്കിങ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ഹാളില്‍ ഒരുക്കുന്ന ഫുഡ് സ്റ്റാളില്‍ നിന്നും മിതമായ നിരക്കില്‍ ഭക്ഷണം ലഭിക്കുന്നതായിരിക്കും. കുമ്പസാരത്തിനും കൗണ്‍സിലിംഗിനും സൗകര്യമുണ്ടായിരിക്കുന്നതാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അഭിഷേകാഗ്‌നി ഏകദിന കണ്‍വെന്‍ഷന്റെ എട്ടാമത്തെയും അവസാനത്തെയും ദിനം ലണ്ടന്‍ റീജിയനില്‍ ഞായറാഴ്ച രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചു വരെ നടക്കും. Harrow Leisure Centre, Christ Church Avenue, Harrow HA3 5BD – യില്‍ വച്ച് നടക്കുന്ന ശുശ്രുഷകള്‍ക്കു ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കോ-ഓര്‍ഡിനേറ്റര്‍ റെവ. ഫാ. ജോസ് അന്തിയാംകുളം, കണ്‍വീനര്‍മാരായ ഷാജി, തോമസ്, ജോമോന്‍ എന്നിവര്‍ അറിയിച്ചു. കുട്ടികള്‍ക്കായി പ്രത്യേക വിഭാഗം ഉണ്ടായിരിക്കും.

രണ്ടു ദിവസങ്ങളിലും ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, അട്ടപ്പാടി സെഹിയോന്‍ മിനിസ്ട്രിസ് ഡയറക്ടര്‍ റെവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍, രൂപത ന്യൂ ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ റെവ. ഫാ. സോജി ഓലിക്കല്‍, മറ്റു ടീമംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വി. ബലിയര്‍പ്പിച്ച വചനസന്ദേശം നല്‍കും. മുന്‍വര്‍ഷത്തേതുപോലെ ധാരാളം വിശ്വാസികള്‍ ഈ വര്‍ഷവും അഭിഷേകാഗ്‌നി കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തുന്നുണ്ട്. എല്ലാവരെയും ഈ അനുഗ്രഹ ദിവസങ്ങളിലേക്ക് യേശുനാമത്തില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ക്ഷണിക്കുന്നു.