ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിൽ ഭവന രഹിതരായ ആളുകളെ പുനരധിവസിപ്പിക്കാൻ 140 മില്യണിലധികം തുക ചിലവഴിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ലണ്ടൻ കൗൺസിലുകളും അവരുടെ ഉടമസ്ഥതയിലുള്ള ഹൗസിംഗ് കമ്പനികളും ആണ് ഭവനരഹിതരായ ആളുകളെ നഗരത്തിന് പുറത്തേക്ക് മാറ്റുന്നതിനായി ഈ തുക ചിലവഴിച്ചത്.
തലസ്ഥാനത്തെ ഒരു ഡസനിലധികം കൗൺസിലുകൾ 2017 മുതൽ ഇംഗ്ലണ്ടിൽ ഉടനീളമുള്ള പട്ടണങ്ങളിലും നഗരങ്ങളിലുമായി 850 ലധികം പ്രോപ്പർട്ടികൾ വാങ്ങുന്നതിനായാണ് ദശലക്ഷക്കണക്കിന് രൂപ ചിലവഴിച്ചത്. വീടുകൾ കൗൺസിലുകളുടെ നേരിട്ടോ അല്ലെങ്കിൽ ഭാഗികമായോ പൂർണ്ണമായോ അവർ ഉടമസ്ഥരായിട്ടുള്ള കമ്പനികളുടേതാണ്. ഭവനരഹിതരായ വ്യക്തികളെയും കുടുംബങ്ങളെയും പാർപ്പിക്കാനാണ് അവ ഉപയോഗിക്കുന്നത്.
കൗൺസിലുകൾ വാങ്ങിയ വീടുകളിൽ ഭൂരിഭാഗവും ഇംഗ്ലണ്ടിലെ തെക്ക് – കിഴക്ക് ഭാഗത്തുള്ള ദരിദ്ര പ്രദേശങ്ങളിൽ ആണ് എന്നാണ് അറിയാൻ സാധിച്ചത്. നിലവിൽ ഈ സ്ഥലങ്ങളിൽ ഉള്ള ഭവനരഹിതർ കാരണം കടുത്ത പ്രശ്നങ്ങൾ നേരിടുന്ന പ്രദേശങ്ങൾ ആണ് ഇവ. അതുകൊണ്ട് തന്നെ ഭവനരഹിതരെ ഇത്തരം പ്രദേശങ്ങളിൽ അധിവസിപ്പിക്കുന്നത് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കും എന്നാണ് ഉയർന്നു വന്നിരിക്കുന്ന വിമർശനം. ഇത്തരം കടുത്ത പിന്നോക്കാവസ്ഥ കാരണം ഇവിടെ താമസിക്കുന്നവർക്ക് തുടർന്നുള്ള ജീവിതം കടുത്ത വെല്ലുവിളി ആയിരിക്കും എന്നാണ് ആക്ഷേപം.
Leave a Reply