നിരവധി പേരുടെ മരണത്തിനിടയാക്കിയ പടിഞ്ഞാറന്‍ ലണ്ടനിലെ ഗ്രെന്‍ഫെല്‍ ടവര്‍ തീപിടിത്തത്തിന് കാരണം കേടായ റഫ്രിജറേറ്ററില്‍ നിന്ന് തീ പടര്‍ന്നതാണെന്ന് പൊലീസ് റിപ്പോര്‍ട്ട്.

WhatsApp Image 2024-12-09 at 10.15.48 PM

കെട്ടിടത്തിന് ഭംഗി വരുത്താനായി ഉപയോഗിച്ച ആവരണമാണ് തീ പെട്ടെന്ന് പടര്‍ന്ന് പിടിക്കാന്‍ കാരണമായതെന്നും പോലീസിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. തീപ്പിടിത്തം അപകടമാണെന്നും അട്ടിമറി സാധ്യതകളില്ലെന്നും പോലീസ് കണ്ടെത്തി. അപകടത്തില്‍ 79 പേരെ കാണാതായിട്ടുണ്ട്. ഇവര്‍ മരിച്ചതായാണ് കരുതുന്നത്. ടവറിലെ 150 വീടുകള്‍ കത്തിനശിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ 14ന് ഇന്ത്യന്‍ സമയം രാത്രി 12 മണിയോടെയായിരുന്നു അപകടം. ആളിപ്പടര്‍ന്ന തീ 10 മണിക്കൂറോളം സമയമെടുത്താണ് നിയന്ത്രണവിധേയമാക്കിയത്.