ലണ്ടന്‍ : ഈ കഴിഞ്ഞ രാവില്‍ വര്‍ണ്ണാഭമായ ദീപക്കാഴ്ചയോടെ ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ദീപാവലി ആഘോഷങ്ങള്‍ ക്രോയ്‌ഡോണില്‍ നടന്നു. ലണ്ടന്‍ ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നു ജാതി മത വര്‍ഗ്ഗ വര്‍ണ്യ വിവേചനമില്ലാതെ ഒരുമയെ സൂചിപ്പിക്കുന്ന രംഗോലിയും അതിനോടൊപ്പം തന്നെ മണ്‍ചിരാതുകളില്‍ ദീപം തെളിയിച്ചു നന്മയുടെ വെളിച്ചത്തിലേക്കു നയിക്കണമേ എന്നപ്രാര്‍ത്ഥനയോടെ ദീപാവലി ആഘോഷിച്ചു. LHA ഭജന സംഘത്തിന്റെ ഭജനയോടെ ആണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. അവതാരകീര്‍ത്തന ആലാപനത്തിലൂടെ കെന്റില്‍ നിന്നുമുള്ള ശ്രീമതി സിന്ധുരാജേഷ് ഭക്തിയുടെ നവ്യാനുഭവം സമ്മാനിച്ചു. ശ്രീമതി ആര്യാ അനൂപ് നടത്തിയ ദീപാവലി പ്രഭാഷണവും വളരെ ഹൃദ്യമായിരുന്നു.

ഈ ആഘോഷങ്ങളോടൊപ്പം മാരത്തോണ്‍ ചരിത്രത്തില്‍ 6 മേജര്‍ മാരത്തോണ്‍ പൂര്‍ത്തിയാക്കിയ ശ്രീ അശോക് കുമാറിനെ ലണ്ടന്‍ ഹിന്ദുഐക്യവേദി ചെയര്‍മാന്‍ ശ്രീ തെക്കുംമുറി ഹരിദാസും, ശ്രീ സദാന്ദന്‍ (ഹേവാര്‍ഡ്ഹീത്ത്) എന്നിവര്‍ ചേര്‍ന്ന് അനുമോദിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വരും തലമുറയ്ക്ക് പ്രേചോദനമായി തീരട്ടെ എന്ന് ആശംസിക്കുകയുമുണ്ടായി. തുടര്‍ന്ന് ദീപാരാധനയും അന്നദാനവും നടന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അടുത്തമാസത്തെ സത്സംഗം ഏകാദശി സംഗീതോത്സവം ആയിട്ടാണ് ആഘോഷിക്കുന്നത്, ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവത്തെ അനുസ്മരിയ്പ്പിക്കും വിധം പഞ്ചരത്‌നകീര്‍ത്തനാലാപനവും ഉള്ള യു.കെ യിലെതന്നെ അപൂര്‍വ്വ ആഘോഷമാണ് ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഏകാദശി സംഗീതോത്സവം. ഇതില്‍ പങ്കെടുക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും.


Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523,
Geetha Hari: 07789776536, Diana Anilkumar: 07414553601
Venue Details: 731-735, London Road, Thornton Heath, Croydon. CR7 6AU