സ്‌കോട്‌ലന്‍ഡ്: റവ. ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന സെഹിയോന്‍ യൂറോപ്പ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍, യേശു ക്രിസ്തുവിനെ രക്ഷകനും നാഥനുമായി ഹൃദയത്തില്‍ സ്വീകരിക്കുക വഴി എങ്ങനെ രക്ഷ പ്രാപിക്കുമെന്നു നന്മതിന്മകളുടെ തിരിച്ചറിവിന്റെ പ്രായത്തിലും, കാലഘട്ടത്തിലും, കുട്ടികള്‍ക്കും യുവതീ യുവാക്കള്‍ക്കും പകര്‍ന്നുകൊടുക്കുന്ന സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ റെസിഡെന്‍ഷ്യല്‍ റിട്രീറ്റ് അവധിക്കാലത്ത് ജൂണ്‍ 3 മുതല്‍ 6 വരെ ദിവസങ്ങളില്‍ സ്‌കോട്‌ലന്‍ഡില്‍ നടക്കുന്നു.

സെഹിയോന്‍ മിനിസ്ട്രിയുടെ അനുഗ്രഹീത വചന പ്രഘോഷകരും ആത്മീയ നേതൃത്വങ്ങളുമായ ഫാ. ഷൈജു നടുവത്താനി, ബ്രദര്‍ ജോസ് കുര്യാക്കോസ് എന്നിവരും മറ്റ് ശുശ്രൂഷകരും ധ്യാനം നയിക്കും. വചന പ്രഘോഷണം, ദിവ്യ കാരുണ്യ ആരാധന, ഗ്രൂപ്പ് ഡിസ്‌കഷന്‍, അനുഭവ സാക്ഷ്യങ്ങള്‍ എന്നിവയോടൊപ്പം വിവിധങ്ങളായ മറ്റ് ആക്റ്റിവിറ്റീസുകളും ഉള്‍പ്പെടുന്ന ഏറെ അനുഗ്രഹീതമായ നാല് ദിവസത്തെ താമസിച്ചുള്ള ഈ ധ്യാനത്തിലേക്കു 16 വയസ് മുതല്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം.

സെഹിയോന്‍ ടീം ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് യേശുനാമത്തില്‍ മുഴുവന്‍ യുവതീയുവാക്കളെയും ക്ഷണിക്കുന്നു. www.sehionuk.org എന്ന വെബ്‌സൈറ്റില്‍ നേരിട്ട് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്
.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജേക്കബ്: 07960 149670, മിനി ബിജു: 07727177210, ജോര്‍ജ്: 07455184458

വിലാസം.

WINDMILL CHRISTIAN CENTRE
ARBROATH
DD 11 1 QG
SCOTLAND.