ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ മണ്ഡല ചിറപ്പ് മഹോത്സവവും ധനുമാസ തിരുവാതിര ആഘോഷവും ഡിസംബർ 28 ന് ക്രോയിഡോണിൽ

ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ മണ്ഡല ചിറപ്പ് മഹോത്സവവും ധനുമാസ തിരുവാതിര ആഘോഷവും ഡിസംബർ 28 ന് ക്രോയിഡോണിൽ
December 04 14:52 2019 Print This Article

ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ മണ്ഡല ചിറപ്പ് മഹോത്സവവും ധനുമാസ തിരുവാതിര ആഘോഷവും ഈ മാസം 28 ന് ക്രോയ്ടോൻ വെസ്റ്റ് തൊൺടൻ കമ്മ്യൂണിറ്റി ഹാളിൽ നടക്കും.

മഹാവാക്യമായ തത്വമസിയിയുടെ പൊരുളു തേടി, സ്വത്വ ബോധം വെടിഞ്, കല്ലും മുള്ളും മെത്തയാക്കി, കർപ്പൂര നാളങ്ങളുടെ സൗവർണ്ണ പ്രഭയിലലിയുന്ന തിരു സന്നിധാനം തേടി വ്രതശുദ്ധിയുടെ നാൽപത്തിയൊന്ന് നാളുകളിലൂടെ, പ്രകൃതിയും ഭക്തനും പരമാത്മാവും ഒന്നാകുന്ന ശരണമന്ത്ര മുഖരിതമായ മണ്ഡലകാലം. വൃശ്ചികം ഒന്നിന് ആരംഭിച്ച മണ്ഡലകാലത്തിനു ധനു പതിനൊന്നോടെ (ഡിസംബർ 27) സമാപനമാകും. മണ്ഡല വ്രതക്കാലത്തോടനുബന്ധിച്ചാണ് ആർദ്രാവ്രതത്തിന്റെ പുണ്യവുമായി തിരുവാതിരയും എത്തുന്നത്. മംഗല്യവതികൾ നെടുമാംഗല്യത്തിനും കന്യകമാർ ഇഷ്ടഭർതൃയോഗത്തിനും അനുഷ്ഠിക്കുന്ന വൃതമാണ് തിരുവാതിര വൃതം.

പതിവുപോലെ മണ്ഡല-തിരുവാതിര ആഘോഷങ്ങൾക്ക് ഒരുങ്ങുകയാണ് ലണ്ടൻ നഗരവും. ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാരമാണ് LHA സത്സംഗ ലക്‌ഷ്യം എന്നതുകൊണ്ടും തിരുവാതിര ആഘോഷങ്ങളും മണ്ഡല-ചിറപ്പ് മഹോത്സവവും ഒരുമിച്ചു കൊണ്ടാടുന്നു എന്നതുകൊണ്ടും “ഹരി-ഹര-സുത” സാന്നിധ്യം നിറഞ്ഞു നിൽക്കുന്ന അത്യപൂർവ്വ സംഗമമായി ഈ മാസത്തെ സത്സംഗം കണക്കാക്കപ്പെടുന്നു. മണ്ഡലകാല സമാപനത്തോട് അനുബന്ധിച് അയ്യപ്പ പൂജയും, പടിപൂജയും, തിരുവാതിര ആഘോഷങ്ങളോടനുബന്ധിച് LHA വനിതാ സംഘത്തിന്റെ തിരുവാതിര കളിയും ഡിസംബർ 28 ന് പ്രതിമാസ സത്സംഗ വേദിയായ വെസ്റ്റ് തൊൺടൻ കമ്മ്യൂണിറ്റി ഹാളിൽ നടത്തപ്പെടും. വൈകിട്ട് 5:30ന് അയ്യപ്പ ഭജനയോടെ ആരംഭിക്കുന്ന ആഘോഷ പരിപാടികൾ പടിപൂജയ്ക്കു ശേഷം ദീപാരാധനയോടെ അവസാനിക്കും. ദീപാരാധനയ്ക്കു ശേഷം പാരമ്പര്യ ശൈലിയിൽ തയ്യാറാക്കിയ തിരുവാതിര പുഴുക്കും കഞ്ഞിയും പരമ്പരാഗത രീതിയിൽ പാള പാത്രങ്ങളിലാണ് വിളമ്പുന്നത് എന്നതും LHAയുടെ ആഘോഷ പരിപാടികളുടെ മാത്രം പ്രത്യകതയാണ്.

കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനുമായി,

Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601

Monthly Satsang Venue: West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU

Email: info@londonhinduaikyavedi.org

Facebook:https://www.facebook.com/londonhinduaikyavedi.org

London Hindu Aikyavedi is working towards the fulfillment of our mission of building a Sree Guruvayoorappan Temple in the United Kingdom.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles