ലണ്ടന്‍: ഭദ്രപാദമാസത്തിലെ പൗര്‍ണ്ണമിക്ക് ശേഷം വരുന്ന നാലാംദിവസമാണ് വിനായകചതുര്‍ത്ഥി ആഘോഷിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിനായകചതുര്‍ത്ഥി ആഘോഷിക്കുന്നുണ്ട്. ലോകൈകനാഥനായ ശ്രീപരമേശ്വരന്റെയും ശ്രീപാര്‍വ്വതിദേവിയുടെയും പുത്രനായ മഹാഗണപതിയുടെ ജന്മനക്ഷത്രമായ ശ്രാവണ മാസത്തിലെ (ചിങ്ങം) ശുക്ലപക്ഷചതുര്‍ത്ഥി – ശ്രീവിനായകചതുര്‍ത്ഥി ആ ദിവസത്തെ മഹോത്സവമായിട്ടാണ് ആഘോഷിക്കുന്നത്.

ശ്രീവിനായക ഉപാസകരുടെ മഹാപുണ്യദിനമാണീ സുദിനം. വിനായക ചതുര്‍ത്ഥിയിലെ ഗണേശപൂജ, വ്രതം എന്നിവ ജീവിതത്തിലെ മിക്ക ദുഃഖങ്ങളും ഹനിക്കുവാനുപകരിക്കും. വ്രതമെടുക്കുന്നവര്‍ തലേദിവസം മുതല്‍ വ്രതനിഷ്ഠകള്‍ ആരംഭിക്കുന്നു. ഈ പുണ്യദിവസം ബ്രഹ്മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് ദേഹശുദ്ധി വരുത്തി ശ്രീഗണപതി ക്ഷേത്രദര്‍ശനം നടത്തിവരുന്നു. വിനായകചതുര്‍ത്ഥി ദിവസം വീടുകളില്‍ ഗണേശയന്ത്രം വരയ്ക്കുന്നു. വളരെ നാളത്തെ ശ്രമങ്ങളുടെ ഫലമായി വലിയ പ്രതിമയുണ്ടാക്കി പൂജിക്കുന്നു. സകല അലങ്കാരങ്ങോളും കൂടിയാണ് വിനായകനെ പൂജിക്കുന്നത്.
ലണ്ടന്‍ ഹൈന്ദവ സമൂഹത്തിന് എന്നും ഉണര്‍വായിനിലകൊള്ളുന്ന ലണ്ടന്‍ ഹിന്ദുഐക്യവേദി എല്ലാവര്‍ഷത്തെയുംപോലെ ഈ വര്‍ഷവും വിപുലമായ ചടങ്ങുകളോടെ ആണ് ആഘോഷിക്കുന്നത്.

ഗണപതിപൂജയും, ഭജനയും എന്നു തുടങ്ങി വിവിധങ്ങളായ ആഘോഷങ്ങള്‍ ആണ് ലണ്ടനിലെ ഹൈന്ദവസമൂഹത്തിനായി ഒരുക്കിവെച്ചിരിക്കുന്നത്. ക്രോയ്ഡോണിലെ അനുഗ്രഹീത കലാകാരന്മാരായ സുധീഷ് സദാനന്ദന്‍, ശ്രീകുമാര്‍ രാഘവ് എന്നിവരുടെ പ്രത്യേക ഗാനാര്‍ച്ചനയും ലണ്ടന്‍ മലയാളികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം നിറഞ്ഞുനില്‍ക്കുന്ന ഈ ധന്യ നിമിഷത്തിനു സാക്ഷിയാകുവാന്‍ യു.കെ യിലെ എല്ലാ നല്ലവരായ ആളുകളെയും ലണ്ടന്‍ ഹിന്ദുഐക്യവേദി ചെയര്‍മാന്‍ ശ്രീമാന്‍ തെക്കുംമുറി ഹരിദാസ് ഭഗവദ് നാമത്തില്‍ സ്വാഗതം ചെയ്യുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ വര്‍ഷത്തെ ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഓണാഘോഷം സെപ്റ്റംബര്‍ 23-ാം തീയതിയും, വിജയദശമി വിദ്യാരംഭ ചടങ്ങുകള്‍ സെപ്റ്റംബര്‍ 30 രാവിലെ 9:00 മുതല്‍ 12:00 മണി വരെയും നടത്തപ്പെടുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും, പങ്കെടുക്കുന്നതിനുമായി.

Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar Unnithan: 07515918523

Venue Details: 731-735, London Road, Thornton Heath, Croydon. CR76AU