ലണ്ടന്‍: ഈ ഓണക്കാലത്ത് കേരളം നേരിട്ട പ്രളയക്കെടുതിയുടെ പ്രത്യേക സാഹചര്യത്തില്‍ ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ കേരളാ വെള്ളപ്പൊക്ക ദുരിതാശ്വാസ ധനശേഖരണാര്‍ത്ഥം വിപുലമായ രീതിയില്‍ ആഘോഷിക്കുവാനുള്ള ഒരുക്കങ്ങള്‍ ഭാരവാഹികള്‍ പൂര്‍ത്തിയായിരിക്കുന്നു.

വിശിഷ്ട അതിഥിയായി എത്തുന്നത് നമുക്കേവര്‍ക്കും സുപരിചിതനായ നമ്മുടെ കേരളത്തിന്റെ സ്വന്തം കളക്ടര്‍ ആയിരുന്ന ശ്രീ രാജമാണിക്ക്യം I.A.S, അദ്ദേഹത്തിനോടൊപ്പം ക്രോയ്‌ഡോണ്‍ Ex-Mayor ശ്രീമതി മഞ്ജു ഷാഹുല്‍ ഹമീദ്, എന്നിങ്ങനെ സാമൂഹിക സാംസ്‌കാരിക രംഗത്തെ വിശിഷ്ട വൃക്തികള്‍ പങ്കെടുക്കുന്നതാണ്.

വൈകിട്ട് 5:00 മുതല്‍ പ്രത്യേക ഭജന, സര്‍വ്വൈശ്വര്യ പൂജ (മുരളി അയ്യരുടെ നേതൃത്വത്തില്‍), ദീപാരാധന, ഓണസദ്യ എന്നിവയാണ് ഈ മാസത്തെ കാര്യപരിപാടികള്‍. സര്‍വ്വൈശ്വര്യ പൂജയില്‍ പങ്കെടുക്കാന്‍ താത്പര്യപ്പെടുന്നവര്‍ ദയവായി വിളക്ക് പൂവ് തട്ടം ഇവ കൊണ്ടുവരേണ്ടതാണ്. ഓണസദ്യയില്‍ കൂടി സമാഹരിക്കുന്ന തുക പ്രളയകെടുതി അനുഭവിച്ച നമ്മുടെ നാടിനെ ഒരുകൈത്താങ്ങായി നല്‍കുന്നതാണ്.

ശ്രീ ഗുരുവായൂരപ്പന്റെ ചൈതന്യം നിറഞ്ഞു നില്‍ക്കുന്ന ഈ പരിപാടിയിലേക്ക് എല്ലാവരെയും ഭഗവദ്‌നാമത്തില്‍ സ്വാഗതം ചെയ്യുന്നതായി ലണ്ടന്‍ ഹിന്ദുഐക്യവേദി ചെയര്‍മാന്‍ ശ്രീ തെക്കുംമുറി ഹരിദാസ് അറിയിക്കുകയുണ്ടായി

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി,

Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601

Venue:

West Thornton Community Centre,
731-735, London Road, Thornton Heath,
Croydon CR7 6AU