ലണ്ടന്‍: ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ മീനഭരണി മഹോത്സവത്തിന് ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഈ വരുന്ന 25/03/17 തിയതി വിപുലമായ ആഘോഷങ്ങള്‍ ആണ് സംഘാടകര്‍ ലണ്ടന്‍ ഹെന്ദവ സമൂഹത്തിനായി ഒരുക്കുന്നത്. ദേവിയുപാസനയുടെ നാളുകള്‍ ആണ് മീനഭരണി മഹോത്സവത്തിലൂടെ ഭക്തര്‍ക്കു സാധ്യമാകുന്നത്. മീനഭരണി മഹോത്സവത്തിന്റെ ധാരാളം ഐതിഹ്യങ്ങളും മഹാത്യമ്യങ്ങളും ഉണ്ട്. അഹിംസയ്ക്കു മേല്‍ ദേവി (നന്മ) വിജയം നേടിയ ദിനമായാണ് മീനമാസത്തിലെ ഭരണിയെ പഴമക്കാര്‍ വിശേഷിപ്പിക്കുന്നത്. ശാന്തസ്വരൂപിണിയായ ദേവിയുടെ (ദുര്‍ഗ്ഗ) ഉല്പത്തിയുമായും മീനമാസത്തിലെ ഭരണിയെ ബന്ധപ്പെടുത്തി ഐതിഹ്യങ്ങളുണ്ട്. കേരളത്തിലെ മിക്കവാറും എല്ലാ ദേവീക്ഷേത്രങ്ങളില്‍ ഉത്സവം സമാപിക്കുകയോ ആരംഭിക്കുകയോ ചെയ്യുന്നത് ഈ നാളിലാണ്. ദേവീപ്രീതിക്കായി ഭക്തര്‍ വഴിപാടുകളും നേര്‍ച്ചകളുമായി ക്ഷേത്രങ്ങളിലെത്തുന്നതും മീനമാസത്തിലെ ഭരണിയ്ക്ക് പ്രാധാന്യം നല്‍കുന്നു.
കേരളത്തിലെ പ്രധാന ക്ഷേത്രമായ കൊടുങ്ങല്ലൂര്‍ കേരള-തമിഴ്നാട് അതിര്‍ത്തിയിലെ കൊല്ലംകോട് തുടങ്ങി മിക്കവാറും എല്ലാ ദേവീക്ഷത്രങ്ങളിലെ ഉത്സവവും മീനമാസത്തിലെ ഭക്തിനാളുമായി ബന്ധപ്പെട്ടാണ്. ഈദിവസം ”കൊടുങ്ങല്ലൂര്‍ ഭരണി” എന്ന പേരിലും അറിയപ്പെടുന്നു. ഓരോ ക്ഷേത്രത്തിലും ഉത്സവ നേര്‍ച്ചകളും പരിപാടികളും വ്യത്യാസപ്പെട്ടിരിക്കുന്നു. തൂക്കം, പര്‍ണേറ്റ്, താലപ്പൊലി, വെളിച്ചപ്പാട് തുള്ളല്‍, പൊങ്കാല എന്നിവയാണ് ദേവീപ്രീതിക്കായി നടത്തുന്ന പ്രധാനവഴിപാടുകള്‍.
കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന് സമാനതകളില്ല. ഇത്തരമൊരു ഉത്സവം ഭാരതത്തില്‍ അത്യപൂര്‍വമാണ്. മീനമാസത്തിലെ ശക്തമായ സൂര്യരശ്മികള്‍ക്ക് പോലും തളര്‍ത്താനാവാത്ത ഭക്തിലഹരി കുരുംബക്കാവിന്റെ മാത്രം പ്രത്യേകതയാണ്. മീനമാസത്തിലെ തിരുവോണം മുതല്‍ ഭരണിവരെയുള്ള ദിവസങ്ങളില്‍ ദേവി-ദാരിക യുദ്ധത്തെ അനുസ്മരിച്ചാണ് ചടങ്ങുകള്‍. കോഴിക്കല്ല് മൂടലോടെയാണ് സംസ്ഥാനത്തിന് അകത്തുനിന്നും പുറത്തുനിന്നുമായുള്ള ഭക്തജനപ്രവാഹം.
ചെമ്പട്ടണിഞ്ഞ് അരമണിയും ചിലമ്പും കുലുക്കി ഉടവാള്‍കൊണ്ട് ശിരസ്സില്‍ വെട്ടി നിണമൊഴുക്കിയെത്തുന്ന ആയിരക്കണക്കിന് കോമരങ്ങള്‍ ദേവീസന്നിധിയിലെത്തിച്ചേരും. ഏഴ്ദിവസം നീണ്ട യുദ്ധത്തിനൊടുവില്‍ അശ്വതി നാളില്‍ ദാരികനിഗ്രഹം നടക്കും.

lha2

യുദ്ധത്തില്‍ മുറിവേറ്റ ദേവിക്ക് പാലയ്ക്കവേലന്റെ നിര്‍ദ്ദേശമനുസരിച്ച് നടത്തുന്ന ചികിത്സയാണ് തൃച്ചന്ദനച്ചാര്‍ത്ത്. ശാക്തേയവിധി പ്രകാരമാണ് അശ്വതിനാളിലെ അശ്വതിപൂജ.

ദാരികനെ നിഗ്രഹിച്ചതോടെ അനാഥരായ ഭൂതഗണങ്ങള്‍ സര്‍വസ്വവും ദേവിക്ക്മുന്നില്‍ അര്‍പ്പിക്കുന്നതിന് അനുസ്മരിച്ച് നടത്തുന്ന കാവ്തീണ്ടലില്‍ പതിനായിരങ്ങള്‍ പങ്കെടുക്കും.

നൂറ്റാണ്ടുകളുടെ തനിമയോടെ കൊടുങ്ങല്ലൂര്‍ ഭരണിമഹോത്സവം ഇന്ന് ആഘോഷിക്കപ്പെടുന്നു എന്നതാണ് അതിന്റെ പ്രത്യേകത.
ഓരോ ഭക്ത സംഘങ്ങളും തങ്ങളുടേതായ അനുഷ്ഠാനങ്ങള്‍ നിര്‍വഹിച്ച് സംതൃപ്തിയോടെയും സമാധാനത്തോടെയുമാണ് തിരിച്ചുപോവുക. കാവ്തീണ്ടുന്ന ഭക്തര്‍ മുളവടികൊണ്ട് ക്ഷേത്രത്തില്‍ തട്ടിയും കാഴ്ചവസ്തുക്കള്‍ ക്ഷേത്രാങ്കണത്തിലേക്ക് എറിഞ്ഞ് സമര്‍പ്പിച്ചും സായൂജ്യമടയും. ഭക്തിയുടെ ചുവപ്പില്‍ പള്ളിവാളേന്തിവരുന്ന സംഘങ്ങളെ ക്ഷേത്ര നഗരി സ്വീകരിച്ച് ആനയിക്കും. അമ്മയ്ക്കു വേണ്ടി സര്‍വവും സമര്‍പ്പിക്കുവാന്‍ എത്തുന്നവര്‍ നടന്നും വാഹനമാര്‍ഗ്ഗവും എത്തിച്ചേര്‍ന്ന് നടയില്‍ ദണ്ഡനമസ്‌ക്കാരം നടത്തും. അമ്മേ! ദേവീ! വിളികള്‍ കൊണ്ട് മുഖരിതമാണിവിടെ. ഈ വര്‍ഷത്തെ മീനഭരണി മഹോത്സവത്തിന് വിപുലമായ ആചാരങ്ങളോടെ ആണ് ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ആഘോഷം. ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഭജനസംഘത്തിന്റെ ഭജനയും സര്‍വൈശ്വര്യപൂജയും ഈവര്‍ഷത്തെ ആഘോഷത്തിന്റെ പ്രത്യേകതകള്‍ ആണ്. സഹസ്ര മന്ത്രാര്‍ച്ചന കൊണ്ട് ദേവീപൂജ ചെയ്യുവാന്‍ ലണ്ടന്‍ ഹൈന്ദവസമൂഹത്തിന് ലഭിക്കുന്ന ഭാഗ്യം കൂടിയാണ് ഈ മീനഭരണിമഹോത്സവം. ശ്രീഗുരുവായൂരപ്പന്റെയും ദേവിയുടെയും ചൈതന്യം നിറഞ്ഞു നില്‍ക്കുന്ന ഈ ധന്യമുഹൂര്‍ത്തത്തിന് സാക്ഷിയാകുവാന്‍ എല്ലാ യുകെ മലയാളികളെയും ലണ്ടന്‍ ഹിന്ദുഐക്യവേദി ചെയര്‍മാന്‍ തെക്കുംമുറി ഹരിദാസ് ഭഗവദ്നാമത്തില്‍ സ്വാഗതം ചെയ്യുന്നു. സര്‍വൈശ്വര്യ പൂജയില്‍ പങ്കെടുക്കാന്‍ ആവശ്യമായ വിളക്ക്, പൂവ്, മറ്റു പൂജാസാധനങ്ങള്‍ എന്നിവ സംഘാടകര്‍ വിതരണം ചെയ്യുന്നതാണ്. ഭക്തജനങ്ങള്‍ സ്വന്തമായി ഇവ കൊണ്ടുവരുന്നതും അനുവദിച്ചിരിക്കുന്നു.
കുടുതല്‍വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി

07828137478, 07519135993, 07932635935.
Date: 25/03/2017
Venue Details:West Thornton Community Centre
731-735, London Road, Thornton Heath, Croydon. CR76AU
Email: [email protected]
Facebook.com/londonhinduaikyavedi