ലണ്ടന്‍: ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഈ വര്‍ഷത്തെ മണ്ഡല-മകരവിളക്ക് ധനുമാസതിരുവാതിരയും വിപുലമായ ചടങ്ങുകളോടെ ക്രോയ്‌ഡോണിലേ വെസ്റ്റ് ത്രോണ്‍റ്റോണ്‍ ഹീത്ത് കമ്മ്യൂണിറ്റി സെന്റര്‍ല്‍ വെച്ചു നടന്നു. മണ്ഡലകാലം ഓരോ മലയാളികള്‍ക്കും ഭക്തിയുടെയും അനുഗ്രഹവര്‍ഷത്തിന്റെയും സമയംകൂടിയാണ്. അക്ഷരാര്‍ത്ഥത്തില്‍ മണ്ഡലപൂജയുടെ ചടങ്ങുകള്‍ വിശ്വാസികളുടെ കണ്ണുകളില്‍ ഈറനണിയിച്ചു. പതിവുപോലെ LHA ഭജന സംഘത്തോടൊപ്പം യു.കെയിലെ വിവിധ ഹിന്ദു സംഘടനകളും ഭജനയ്ക്ക് നേതൃത്വം നല്‍കി, ഗണപതിപൂജ, അയ്യപ്പപൂജ, പടിപൂജ തിരുവാതിരകളി, അയ്യപ്പജ്യോതി എന്നിങ്ങനെ ചടങ്ങുകള്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷമാണ് യു.കെ മലയാളികള്‍ക്ക് സമ്മാനിച്ചത്.
ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ വനിതകളുടെ കൂട്ടായ്മ അണിയിച്ചൊരുക്കിയ ധനുമാസ തിരുവാതിര വളരെ ഹൃദ്യമായിരുന്നു. ഈ വര്‍ഷത്തെ M-PHARM പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കോടെ BRIGHTON UNIVERSITYയില്‍ നിന്നും വിജയിച്ച കുമാരി സ്വാതി സദന്‍ ന് (ഹേവാര്‍ഡ് ഹീത്ത് ഹിന്ദു സമാജം) വേദിയില്‍ Mr Ashok Kumar അനുമോദിക്കുകയുണ്ടായി തുടര്‍ന്ന് ശബരിമലയിലെ ആചാരസംരക്ഷണത്തിനു ഐക്യദാര്‍ഥ്യം പ്രഖ്യാപിച്ചുകൊണ്ട് ഭക്തജനങ്ങള്‍ അയ്യപ്പജ്യോതി തെളിയിച്ചു തമസോമാ ജ്യോതിര്‍ഗമയ എന്ന ഉപനിഷത്തെ മന്ത്രം ഏറ്റുചൊല്ലി തങ്ങളുടെ പ്രതിഷേധവും അതുപോലെ ആചാരപാലനത്തിനുള്ള പ്രതിജ്ഞയും എടുക്കുകയുണ്ടായി, എല്ലാവര്‍ഷത്തെയും പോലെ ശ്രീ ഹരിഗോവിന്ദന്‍ നമ്പൂതിരിയുടെ (താമരശ്ശേരി ഇല്ലം) ഹരിവരാസനത്തോടെ ഈ വര്‍ഷവും മണ്ഡലപൂജ അവസാനിച്ചു.
പതിവുപോലെ അന്നദാനം എട്ടങ്ങാടി വിഭവങ്ങളും കഞ്ഞിയും പാള പ്ലെയിറ്റില്‍ നല്‍കുന്നതും ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ മാത്രം പ്രത്യേകതയാണ്. ഗുരുവായൂരപ്പന്റെ അനുഗ്രഹം നിറഞ്ഞു നില്‍ക്കുന്ന ഈ സത്സംഗത്തില്‍ എത്തിച്ചേര്‍ന്ന എല്ലാ യു.കെ മലയാളികളോടുമുള്ള നന്ദിയും സ്‌നേഹവും അതോടൊപ്പം 2018 എന്ന വര്‍ഷത്തില്‍ ലണ്ടന്‍ ഹിന്ദു ഐക്യവേദിക്ക് നല്‍കിയ അകമഴിഞ്ഞ സഹായത്തിനുമുള്ള നന്ദി ലണ്ടന്‍ ഹിന്ദുഐക്യവേദി സംഘാടകര്‍ അറിയിച്ചു എല്ലാവര്‍ക്കും ഒരു നല്ല പുതുവര്‍ഷം ആശംസിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
Suresh Babu: 07828137478,
Subhash Sarkara: 07519135993,
Jayakumar: 07515918523,
Geetha Hari: 07789776536,
Diana Anilkumar: 07414553601
Venue Details: 731-735, London Road,
Thornton Heath, Croydon. CR7 6AU
Leave a Reply