ലണ്ടന്‍: കഴിഞ്ഞ 23/02/2019 ലണ്ടന്‍ നഗരം സാക്ഷ്യം വഹിച്ചത് ഇന്ത്യന്‍ ക്ലാസ്സിക്കല്‍ ഡാന്‍സിന്റെ വേരിട്ടനുഭവത്തിന്റെ നേര്‍സാക്ഷ്യം തന്നെ ആയിരുന്നു. ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ശിവരാത്രി നൃത്തോത്സവം നൂറുകണക്കിന് അനുവാചക ഹൃദയങ്ങളില്‍ നടനത്തിന്റെ വര്‍ണ്ണപ്രപഞ്ചം തീര്‍ത്തുകൊണ്ടാണ് അരങ്ങൊഴിഞ്ഞത്. ഇന്ത്യന്‍ ക്ലാസ്സിക്കല്‍ ഡാന്‍സിന്റെ അര്‍ത്ഥ തലങ്ങളെ പുതുതലമുറയ്ക്ക് പകര്‍ന്നുനല്‍കുന്നതിനും അതിനോടൊപ്പം തന്നെ ഭരതമുനിയുടെ നാട്യശാസ്ത്രവും, ഭാവാഭിനയവും ലണ്ടനിലെ പുതുതലമുറക്ക് കാട്ടികൊടുക്കുവാനും ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ സംഘാടകര്‍ക്ക് കഴിഞ്ഞു.
പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ചുകൊണ്ടാണ് ഈ വര്‍ഷത്തെ നൃത്തോത്സവത്തിന് തുടക്കം കുറിച്ചത് കൗണ്‍സിലര്‍മാരായ ശ്രീമതി മഞ്ജു ഷാഹുല്‍ ഹമീദ്, ശ്രീ ടോം ആദിത്യയും, ശ്രീ അശോക് കുമാര്‍, ലണ്ടന്‍ ഹിന്ദു ഐക്യവേദി ചെയര്‍മാന്‍ ശ്രീ തെക്കുംമുറി ഹരിദാസ്, ശ്രീമതി ആശാ ഉണ്ണിത്താന്‍, ശ്രീമതി മീനാക്ഷി രവി എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത ശിവരാത്രി നൃത്തോത്സവത്തില്‍ യു.കെയിലെ നിരവധി കലാകാരന്‍മാര്‍ മാറ്റുരച്ചു. ശിവരാത്രി നൃത്തോത്സവം ഇത്രയും വിജയപ്രദമാക്കുവാന്‍ സഹായിച്ച എല്ലാവരോടുമുള്ള നന്ദി ലണ്ടന്‍ ഹിന്ദു ഐക്യവേദി സംഘാടകര്‍ അറിയിച്ചു.
പിന്നീട് നൃത്തോത്സവത്തിന് നേതൃത്വം നല്‍കിയ ശ്രീമതി ആശാ ഉണ്ണിത്താനെ സ്‌നേഹോപഹാരം നല്‍കി LH A ചെയര്‍മാന്‍ തെക്കുംമുറി ഹരിദാസ് ആദരിച്ചു തുടര്‍ന്ന് യു കെ യിലെ വിവിധ നൃത്തവിദ്യാലയങ്ങളില്‍ നിന്നും പങ്കെടുത്ത അദ്ധ്യാപകരെ പൊന്നാട അണിയിച്ച ആദരിച്ചു. തുടര്‍ന്ന് ദീപാരാധന അന്നദാനവും നടന്നു.
അടുത്ത മാസത്തെ സത്സംഗം മീനഭരണി മഹോത്സവമായിട്ടാണ് ആഘോഷിക്കുന്നതെ കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി.
Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601
Venue Details:
731-735, London Road,
Thornton Heath,
Croydon. CR7 6AU
Leave a Reply