അമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണവും മരണസംഖ്യയും ഉയരുന്നു. അമേരിക്കയിലെ രോഗബാധിതരുടെ എണ്ണം 20.45 ലക്ഷവും കടന്ന് മുന്നോട്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജോണ്‍സ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകൾ പ്രകാരം അമേരിക്കയിൽ 20,45,549 പേരാണ് രാജ്യത്ത് ഇപ്പോൾ രോഗബാധിതരായുള്ളത്. മരിച്ചവരുടെ എണ്ണം 1,14,148 ആയി. 7,88,862 പേരാണ് രാജ്യത്ത് ഇതുവരെ രോഗത്തെ അതിജീവിച്ചത്.
വിവിധ സംസ്ഥാനങ്ങളിലെ രോഗബാധിതരുടെ എണ്ണം ഇനിപറയുംവിധമാണ്. ന്യൂയോർക്ക്-4,00,660 , ന്യൂജഴ്സി-1,67,192, ഇല്ലിനോയിസ്-1,29,212, കാലിഫോർണിയ-1,37,034, മസാച്യുസെറ്റ്സ്-1,03,889, പെൻസിൽവേനിയ-80,961, ടെക്സസ്-78,997, മിഷിഗണ്‍-64,998, ഫ്ളോറിഡ-66,000, മെരിലാൻഡ്-58,904, ജോർജിയ-53,249, കണക്ടികട്-44,179, വിർജീനിയ-51,738, ലൂസിയാന-43,612, ഒഹിയോ-39,190.
മേൽപറഞ്ഞ സ്ഥലങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ചവർ. ന്യൂയോർക്ക്-30,603, ന്യൂജഴ്സി-12,369, ഇല്ലിനോയിസ്-6,018, കാലിഫോർണിയ-4,772, മസാച്യുസെറ്റ്സ്-7,408, പെൻസിൽവേനിയ-6,086, ടെക്സസ്-1,892, മിഷിഗണ്‍-5,943, ഫ്ളോറിഡ-2,769, മെരിലാൻഡ്-2,811, ജോർജിയ-2,285, കണക്ടികട്-4,097, വിർജീനിയ-1,496, ലൂസിയാന-2,962, ഒഹിയോ-2,429.
കൊറോണ വൈറസിനെ പ്രതിരോധിക്കാൻ യൂറോപ്പിൽ ആകമാനം ഏർപ്പെടുത്തിയ ലോക്ക്ഡൗണ്‍ ഫലപ്രദമായിരുന്നു എന്നു പഠന റിപ്പോർട്ട്. 11 യൂറോപ്യൻ രാജ്യങ്ങൾ ഏർപ്പെടുത്തിയ ലോക്ക്ഡൗണിലൂടെ മാത്രം 32 ലക്ഷം പേരുടെ ജീവൻ രക്ഷിക്കാനായെന്നാണ് ലണ്ടൻ ഇംപീരിയൽ കോളജ് നടത്തിയ പഠനത്തിൽ വ്യക്തമാകുന്നത്.
മിക്ക രാജ്യങ്ങളും കടുത്ത നിയന്ത്രണങ്ങൾക്ക് കാര്യമായ ഇളവുകൾ നൽകിത്തുടങ്ങിയിട്ടുണ്ട്. ബിസിനസുകൾ അവസാനിപ്പിച്ചു വീട്ടിലിരിക്കാൻ ആളുകളോട് പറഞ്ഞ നടപടി ഇല്ലായിരുന്നുവെങ്കിൽ മേയ് നാലിനകം 32 ലക്ഷം ആളുകൾ മരിക്കുമായിരുന്നു. ഇതിനർഥം യുകെയിൽ 4,70,000, ഫ്രാൻസിൽ 6,90,000, ഇറ്റലിയിൽ 6,30,000 എന്നിവ ഉൾപ്പെടെ 32 ലക്ഷം ജീവൻ രക്ഷിക്കപ്പെട്ടു എന്നാണെന്നു നേച്ചർ ജേർണലിലെ റിപ്പോർട്ടിൽ പറയുന്നു.
ജർമനി, ഫ്രാൻസ്, ഇറ്റലി, ബ്രിട്ടൻ, സ്പെയിൻ, ബെൽജിയം, ഓസ്ട്രിയ, ഡെൻമാർക്ക്, നോർവേ, സ്വിറ്റ്സർലൻഡ്, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് യൂറോപ്യൻ സെന്റർ ഓഫ് ഡിസീസ് കണ്ട്രോൾ ശേഖരിച്ച കണക്കുകളാണ് പഠനത്തിന് ഉപയോഗിച്ചത്. രോഗത്തിന്റെ വ്യാപനം 82 ശതമാനം വരെ കുറയ്ക്കാൻ ലോക്ക്ഡൗണിലൂടെ സാധിച്ചു എന്നു പഠനത്തിൽ പറയുന്നു.<br> <br> കൊറോണക്കാലത്ത് ലോക്ഡൗണ്‍ എല്ലായിടത്തും ഒരു സമവാക്യമായി രൂപാന്തരപ്പെട്ടു. ലോക്ക്ഡൗണുകളുടെ ആരോഗ്യപരമായ പ്രത്യാഘാതങ്ങൾ പൂർണമായി കണ്ടെ ത്തുന്നതിന് വർഷങ്ങളെടുക്കുമെന്നും പഠനം പറയുന്നു.
അതേസമയം, ബെർക്ലിയിലെ കലിഫോർണിയ സർവകലാശാല നടത്തിയ പഠനം പറയുന്നത് ചൈന, ദക്ഷിണ കൊറിയ, ഇറാൻ, ഫ്രാൻസ്, യുഎസ് എന്നിവിടങ്ങളിലെ ലോക്ക്ഡൗൺ ഏറെ പ്രയോജനം ചെയ്തില്ലന്നാണ്. എങ്കിലും ലോക്ക്ഡൗണ്‍ ആ രാജ്യങ്ങളിൽ 53 കോടി അണുബാധകളെ തടഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ കാലഘട്ടങ്ങൾ താരതമ്യപ്പെടുത്തുന്പോൾ കൊറോണ വൈറസ് ഒരു യഥാർഥ മനുഷ്യ ദുരന്തമായിരുന്നുവെന്ന് ഗവേഷകരിലൊരാളായ ഡോ. സോളമൻ ഹിയാങ് പറഞ്ഞു. എന്നാൽ, വൈറസ് പടരുന്നത് തടയാനുള്ള ആഗോള നടപടി മൂലം മുന്പത്തേക്കാളും കുറഞ്ഞ കാലയളവിൽ കൂടുതൽ ജീവൻ രക്ഷിക്കാനായി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Leave a Reply