റജി നന്തികാട്ട്
ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ സാഹിത്യസല്ലാപവും സായാഹ്നവിരുന്നും ഒക്ടോബര്‍ 29ന് ഈസ്റ്റ് ഹാമില്‍ ഉദയ റെസ്റ്റോറന്റില്‍ പാര്‍ട്ടി ഹാളില്‍ നടത്തപ്പെടുന്നു. വൈകുന്നേരം 6 മണിക്ക് സാഹിത്യവേദി ജനറല്‍ കണ്‍വീനര്‍ റജി നന്തികാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കേരളത്തില്‍ വയനാട്ടിലെ ആദിവാസി ഊരുകളില്‍ കാര്യണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയ അനുഭവങ്ങള്‍ ചാരിറ്റി വിഭാഗംകണ്‍വീനര്‍ ടോണി ചെറിയാനും ട്രഷറര്‍ ഷാജന്‍ ജോസഫും പങ്കു വെയ്ക്കും.
ആദിവാസി ഊരുകളില്‍ കുട്ടികള്‍ വിദ്യാഭാസ രംഗത്ത് നേരിടുന്ന പ്രശനങ്ങളെക്കുറിച്ചു ടോണി ചെറിയാന്‍ വിശദമായി സംസാരിക്കുകയും ആ വിഷയത്തില്‍ ചര്‍ച്ചയും നടക്കും. തുടര്‍ന്ന് കലാവിഭാഗം കണ്‍വീനര്‍ ജെയ്‌സണ്‍ ജോര്‍ജ് ‘ലണ്ടന്‍ മലയാള സാഹിത്യവേദിക്കു യുകെയിലെ കലാസാഹിത്യ രംഗത്ത് എപ്രകാരം ശക്തമായി ഇടപെടുവാന്‍ സാധിക്കും’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തും. തുടര്‍ന്ന് വിഭവസമൃദ്ധമായ വിരുന്നും ഉണ്ടായിരിക്കുന്നതാണ്.
സാഹിത്യ സല്ലാപത്തിലും സായാഹ്നവിരുന്നിലും പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക: 07852437505/ 07584074707
	
		

      
      



              
              
              




            
Leave a Reply