സ്വന്തം ലേഖകൻ

ലണ്ടൻ :- വീടിനുള്ളിൽ കളി തോക്ക് ഉപയോഗിച്ച് കളിച്ചുകൊണ്ടിരുന്ന പന്ത്രണ്ട് വയസ്സുകാരനെ ലണ്ടൻ പോലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 17നാണ് നോർത്ത് ലണ്ടനിലെ ക്യാംഡെനിൽ നിന്നും പന്ത്രണ്ടുകാരനായ കായ് ആഗ്യെപോംഗ് എന്ന കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തത്. ജനങ്ങളിൽ ആരോ പോലീസിനെ വിളിച്ച് അറിയിച്ചതിനെ തുടർന്നാണ് അറസ്റ്റ് നടന്നത്. കറുത്തവർഗ്ഗക്കാരനായ കുട്ടി തോക്ക് ഉപയോഗിക്കുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം. ക്രമസമാധാന പാലനത്തിനാണ് തങ്ങൾ ശ്രമിച്ചതെന്ന് അധികൃതർ അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാൽ തങ്ങളെ മനപ്പൂർവ്വം അധികൃതർ ഉപദ്രവിക്കുകയാണെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചു. തന്നെയും തൻെറ മക്കളെയും കൊല്ലുവാൻ ആണ് അധികൃതർ ശ്രമിച്ചത്. സത്യം എന്തെന്ന് അറിയാൻ പോലും അവർ സാവകാശം കാണിച്ചില്ല. തങ്ങളുടെ വീട് മുഴുവനും അധികൃതർ പരിശോധിച്ചതായും അവർ മാധ്യമങ്ങളോട് പറഞ്ഞു. കറുത്തവർഗ്ഗക്കാരനായ തന്റെ മകനെ മനപ്പൂർവ്വം ഉപദ്രവിക്കാനാണ് അധികൃതർ ശ്രമിച്ചത് എന്നും അമ്മ ആരോപിച്ചു.

ഇത്തരത്തിൽ പല സംഭവങ്ങളും ലണ്ടനിൽ ആവർത്തിക്കപ്പെട്ടിട്ടുണ്ടെന്നും, അതിനാലാണ് വിവരം ലഭിച്ച ഉടനെ അധികൃതർ വീട്ടിലേക്ക് എത്തിയതെന്നും കമാൻഡർ കൈൽ ഗോർഡൻ അറിയിച്ചു. തങ്ങളുടെ ഉത്തരവാദിത്വം നിർവഹിക്കാൻ മാത്രമാണ് പോലീസ് ശ്രമിച്ചത്. എന്നാൽ തന്റെ മകന് കടുത്ത മാനസിക സമ്മർദമാണ് ഇതുമൂലം ഉണ്ടായതെന്ന് കുട്ടിയുടെ അമ്മ വ്യക്തമാക്കി. ഇത്തരത്തിലുള്ള ദൗർഭാഗ്യകരമായ സംഭവങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കട്ടെ എന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.