ലണ്ടൻ: ലണ്ടൻ റീജിയൻ നൈറ്റ് വിജിൽ, പ്രശസ്ത ധ്യാന ഗുരുവും, സീറോമലബാർ ലണ്ടൻ റീജിയൻ കോർഡിനേറ്ററും, സെന്റ് മോണിക്കാ മിഷൻ പ്രീസ്റ്റ് ഇൻ ചാർജുമായ ഫാ.ജോസഫ് മുക്കാട്ടും, തിരുവചന ശുശ്രൂഷകളിലൂടെയും, ഫാമിലി കൗൺസിലിങ്ങിലൂടെയും പ്രശസ്തയും, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറുമായ സിസ്റ്റർ ആൻ മരിയായും സംയുക്തമായി നയിക്കും. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ സഭ ലണ്ടനിൽ നടത്തുന്ന നൈറ്റ് വിജിൽ, ഹോൺചർച്ചിലെ സെന്റ് മോണിക്കാ മിഷന്റെ നേതൃത്വത്തിൽ ജനുവരി 26 വെള്ളിയാഴ്ച സെന്റ് ആൽബൻസ് ദേവാലയത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.

ക്രിസ്തുവിൽ സ്നേഹവും, വിശ്വാസവും, പ്രത്യാശയും അർപ്പിച്ച്‌, രാത്രിയാമങ്ങളിൽ ത്യാഗപൂർവ്വം ഉണർന്നിരുന്ന് നീതി വിധി ലക്‌ഷ്യം വെച്ച് നടത്തുന്ന പ്രാർത്ഥനയും, ആരാധനയും,സ്തുതിപ്പും, ക്രിസ്തുവിൽ അനുരഞ്ജനവും, കൃപകളും, കരുണയും പ്രാപ്തമാകുവാൻ അനുഗ്രഹദായകമാണ്.

നൈറ്റ് വിജിലിൽ വിശുദ്ധ കുർബ്ബാനയും, തിരുവചന ശുശ്രുഷയും, ആരാധനയും, ജപമാലയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. കുമ്പസാരത്തിനും, കൗൺസിലിംഗിനും പ്രത്യേകം സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

പുതുവർഷത്തെ ക്രിസ്തുവിൽ സമർപ്പിച്ച്‌, പരിശുദ്ധ മാതാവിന്റെയും, വിശുദ്ധരുടെയും മാധ്യസ്ഥത്തിൽ ഒരുക്കുന്ന അനുഗ്രഹദായകമായ നൈറ്റ് വിജിലിലേക്ക് ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മാത്തച്ചൻ വിലങ്ങാടൻ- 07915602258

നൈറ്റ് വിജിൽ സമയം: ജനുവരി 26, വെള്ളിയാഴ്ച, രാത്രി 8:00 മുതൽ 12:00 വരെ.

പള്ളിയുടെ വിലാസം:
St. Albans Church, Langadel Gardens, Hornchurch, RM12 5JX