അപ്പച്ചന്‍ കണ്ണഞ്ചിറ

ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത സംഘടിപ്പിക്കുന്ന ഒന്നാമത് രൂപതാ ബൈബിള്‍ കലോത്സവത്തിന്റെ മുന്നോടിയായുള്ള റീജിയണല്‍ മത്സരങ്ങളില്‍ ലണ്ടന്‍ മേഖലാ മത്സരങ്ങള്‍ നാളെ നടത്തപ്പെടും. ലണ്ടനിലെ സെന്റ് ജോണ്‍ ബോസ്‌കോ കോളേജാണ് കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്നത്. വ്യത്യസ്ത സ്റ്റേജുകളിലായി വിവിധയിനം മത്സരങ്ങള്‍ ഒരേ സമയം നടത്തുവാനുള്ള സൗകര്യവും സജ്ജീകരങ്ങളും മത്സര വേദിക്കുണ്ട്.

വിശുദ്ധ ഗ്രന്ഥം പകര്‍ന്നു നല്‍കിയ വിശ്വാസ സത്യങ്ങളുടെ അറിവും, തിരുവചനങ്ങളും, ബൈബിള്‍ ഉപമകളും കലാപരമായി പ്രഘോഷിക്കുവാന്‍ ഉള്ള പാഠവവും അരങ്ങത്തെത്തിക്കുവാന്‍ ഉള്ള സുവര്‍ണ്ണാവസരമാണ് കുട്ടികള്‍ക്കും, യുവജനങ്ങള്‍ക്കും പ്രഥമ ബൈബിള്‍ കലോത്സവത്തിലൂടെ ലഭിക്കുക.

ലണ്ടന്‍ റീജണിലെ വെസ്റ്റ്മിന്‍സ്റ്റര്‍, ബ്രെന്‍ഡ്വുഡ്, സൗത്താര്‍ക്ക് ചാപ്ലിന്‍സികളുടെ പരിധിയില്‍ വരുന്ന ഓരോ കുര്‍ബ്ബാന കേന്ദ്രങ്ങളിലും നടത്തപ്പെട്ട പ്രാഥമിക മത്സരങ്ങളിലെ വിജയികളാണ് റീജിയണല്‍ മത്സരങ്ങളില്‍ മാറ്റുരക്കുക. റീജിയണല്‍ മത്സരങ്ങളിലെ വിജയികള്‍ നവംബര്‍ 4നു നടത്തപ്പെടുന്ന അഖില രൂപതാ ബൈബിള്‍ കലോത്സവ ഫിനാലെയില്‍ മാറ്റുരക്കുവാന്‍ അര്‍ഹരാവും. ലണ്ടന്‍ റീജിയണല്‍ ബൈബിള്‍ കലോത്സവം ശനിയാഴ്ച രാവിലെ 9:00 മണിക്ക് ആരംഭിച്ച് വൈകുന്നേരം 5:00 മണിയോടെ പൂര്‍ത്തീകരിക്കുവാനുമുള്ള ക്രമീകരണങ്ങളാണ് സംഘാടക സമിതി ഒരുക്കിയിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കലോത്സവത്തിന്റെ വിജയത്തിനായുള്ള ഏവരുടെയും നിസ്സീമമായ സഹകരണവും പ്രോത്സാഹനവും അഭ്യര്‍ത്ഥിക്കുന്നതോടൊപ്പം അത്യന്തം വാശിയേറിയ മികവുറ്റ മത്സരങ്ങള്‍ക്ക് നേര്‍ സാക്ഷികളാകുവാന്‍ ഏവരെയും സെയിന്റ് ജോണ്‍ ബോസ്‌കോ കോളേജിലെ കലോത്സവ വേദിയിലേക്ക് സസ്‌നേഹം സ്വാഗതം ചെയ്യുന്നതായി വികാരി ജനറാള്‍ ഫാ.തോമസ് പാറയടി, ചാപ്ലൈന്മാരായ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാലായില്‍, ഫാ.ജോസ് അന്ത്യാംകുളം, ഫാ.ഹാന്‍സ് പുതുക്കുളങ്ങര എന്നിവര്‍ അറിയിച്ചു.

ബൈബിള്‍ കലോത്സവ വേദിയുടെ വിലാസം:

സെയിന്റ് ജോണ്‍ ബോസ്‌കോ കോളേജ്,പാര്‍ഖാം സ്ട്രീറ്റ്, ബാറ്റര്‍ സീ, എസ് ഡബ്ല്യൂ 11 3 ഡിക്വു