ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കിയുടെ നേതൃത്വത്തിൽ തിരുപ്പിറവിക്കൊരുക്കമായ നോമ്പുകാലത്ത്, ലണ്ടണിൽ വെച്ച് നടത്തുന്ന ബൈബിൾ കൺവെൻഷനിൽ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യ കാർമികനായി പങ്കുചേരും. ഡിസംബർ 17 നു ശനിയാഴ്ച എസ്സെക്സിലുള്ള റെയ്‌ലിയിലെ ‘സ്വയിൻ പാർക്ക്’ സ്കൂളിൽ വെച്ചാണ് തിരുവചന ശുശ്രുഷയും, തിരുക്കർമ്മങ്ങളും ക്രമീകരിച്ചിരിക്കുന്നത്.

“പിശാചിന്റെ പ്രവർത്തികളെ നശിപ്പിക്കുന്നതിന് വേണ്ടിയാണ് ദൈവപുത്രൻ പ്രത്യക്ഷനായത്” 1 യോഹന്നാൻ 3:8

ലണ്ടന്‍ റീജണിലെ വിവിധ സീറോമലബാർ മിഷനുകളുടെ വികാരിയും, പ്രശസ്ത ധ്യാന ഗുരുവും, ലണ്ടൻ റീജണൽ ഇവാഞ്ചലൈസേഷന്‍ കോര്‍ഡിനേറ്ററുമായ ഫാ.ജോസഫ് മുക്കാട്ട്, ഗ്രേറ്റ് ബ്രിട്ടന്‍ എപ്പാർക്കി ഇവാഞ്ചലൈസേഷന്‍ കമ്മീഷണൻ ചെയർപേഴ്സണും, അനുഗ്രഹീത കൗൺസിലറും, പ്രശസ്ത തിരുവചന പ്രഘോഷകകൂടിയായ സിസ്റ്റര്‍ ആന്‍ മരിയ S H എന്നിവര്‍ വിശുദ്ധ ഗ്രന്ഥ സന്ദേശങ്ങള്‍ പങ്കുവെക്കുകയും, ശുശ്രുഷകൾക്കു നേതൃത്വം അരുളുകയും ചെയ്യും.

ലോകരക്ഷകന്റെ തിരുപ്പിറവിക്കായി വിശ്വാസി സമൂഹം പ്രാർത്ഥനകളും, ത്യാഗങ്ങളും, ഉപവാസവും ഒരുക്കങ്ങളുമായി നോമ്പുകാലത്തിലൂടെ നടത്തുന്ന തീർത്ഥയാത്രയിൽ, ആത്‌മീയ-ബൗദ്ധീക തലങ്ങളിൽ ദൈവീക അനുഗ്രഹകരസ്പർശങ്ങൾക്കും, പരിശുദ്ധാൽമ്മ കൃപകൾക്കും ലണ്ടൻ ബൈബിൾ കൺവെൻഷൻ അനുഭവവേദിയാകും.

‘സ്വയിൻ പാർക്ക്’ ഹൈസ്കൂൾ അങ്കണത്തിൽ വെച്ച് നടക്കുന്ന ലണ്ടൻ കൺവെൻഷനിൽ രാവിലെ പത്തു മണിമുതൽ വൈകുന്നേരം നാലു മണിവരെ നടത്തപ്പെടുന്ന തിരുക്കർമ്മങ്ങളിലും, തിരുവചന ശുശ്രുഷയിലും പങ്കുചേരുവാൻ ഏവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി ലണ്ടന്‍ റീജണല്‍ കോര്‍ഡിനേഷൻ കമ്മിറ്റിക്കുവേണ്ടി മാത്തച്ചൻ, ഡോൺബി എന്നിവർ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
07915602258, 07921824640

കണ്‍വെന്‍ഷന്‍ വേദിയുടെ വിലാസം:
The Sweyne Park School,Sir Walter Rayleigh Drive, Rayleigh, SS6 9BZ