ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത സംഘടിപ്പിക്കുന്ന രണ്ടാമത് രൂപതാ ബൈബിള്‍ കലോത്സവത്തിന്റെ മുന്നോടിയായുള്ള ലണ്ടന്‍ റീജണല്‍ മത്സരങ്ങള്‍ സെപ്തംബര്‍ 29ന് ശനിയാഴ്ച നടത്തപ്പെടും. ലണ്ടനിലെ ഹെയര്‍ഫീല്‍ഡ് സ്‌പോര്‍ട്‌സ് അക്കാദമിയാണ് റീജണല്‍ ബൈബിള്‍ കലോത്സവത്തിന് ആതിഥേയത്വം വഹിക്കുക. വ്യത്യസ്ത സ്റ്റേജുകളിലായി വിവിധ മത്സരങ്ങള്‍ക്ക് ഒരേ സമയം വേദികള്‍ ഒരുക്കുവാനുള്ള സൗകര്യവും, സജ്ജീകരങ്ങളും ഹെയര്‍ഫീല്‍ഡ് അക്കാദമിയില്‍ ഉണ്ട്.

തിരുവചന അക്ഷരാഖ്യാനങ്ങള്‍ക്കു ദൃശ്യ- ശ്രവണ-നൃത്ത-നടന കലാരൂപങ്ങളിലൂടെ ജീവന്‍ പകരുവാനും, പ്രഘോഷിക്കുവാനും കൂടാതെ തങ്ങളുടെ കലാ പാഠവം അരങ്ങത്തെത്തിക്കുവാനും സുവര്‍ണ്ണാവസരമൊരുക്കുന്ന ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ ബൈബിള്‍ കലോത്സവത്തിന്റെ റീജണല്‍ മത്സരങ്ങള്‍ക്ക് ആരംഭം കുറിക്കുകയായി.

ലണ്ടന്‍ റീജണിലെ വെസ്റ്റ്മിന്‍സ്റ്റര്‍, ബ്രെന്‍ഡ്വുഡ്, സൗത്താര്‍ക്ക് ചാപ്ലിന്‍സികളുടെ പരിധിയില്‍ വരുന്ന ഓരോ കുര്‍ബ്ബാന കേന്ദ്രങ്ങളിലും നടത്തപ്പെട്ട പ്രാഥമിക മത്സരങ്ങളിലെ വിജയികളാണ് റീജണല്‍ മത്സരങ്ങളില്‍ മാറ്റുരക്കുന്നത്.

കലോത്സവത്തിനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ 29ന് ശനിയാഴ്ച രാവിലെ 9:30ന് ആരംഭിക്കും. 10:00 മണിക്ക് വികാരി ജനറാള്‍ ഫാ.തോമസ് പാറയടിയില്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കുന്ന കലോത്സവം വൈകുന്നേരം 5:00 മണിയോടെ പൂര്‍ത്തീകരിക്കുവാനുമുള്ള ക്രമീകരണങ്ങളാണ് സംഘാടക സമിതി ഒരുക്കിയിരിക്കുന്നത്. തുടര്‍ന്ന് വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തപ്പെടും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഫാ.ജോസ് അന്ത്യാംകുളം ജനറല്‍ കോര്‍ഡിനേറ്ററും, ഡീക്കന്‍ ജോയിസ് പള്ളിക്കമ്യാലില്‍ ജോയിന്റ് കോര്‍ഡിനേറ്ററുമായുള്ള വൈദികരും അല്മായരും അടങ്ങുന്ന വിപുലമായ കലോത്സവ കമ്മിറ്റിയാണ് ലണ്ടന്‍ റീജണല്‍ ബൈബിള്‍ കലോത്സ നടത്തിപ്പിന് ചുക്കാന്‍ പിടിക്കുന്നത്.

ലണ്ടന്‍ റീജണല്‍ ബൈബിള്‍ കലോത്സവത്തിന്റെ വിജയത്തിനായുള്ള ഏവരുടെയും നിസ്സീമമായ സഹകരണവും, പ്രോത്സാഹനവും അഭ്യര്‍ത്ഥിക്കുന്നതോടൊപ്പം അത്യന്തം വാശിയേറിയ മികവുറ്റ മത്സരങ്ങള്‍ക്ക് നേര്‍ സാക്ഷികളാകുവാനും ഹെയര്‍ഫീല്‍ഡ് കലോത്സവ വേദിയിലേക്ക് ഏവരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നു.

ബൈബിള്‍ കലോത്സവ വേദിയുടെ വിലാസം:

The Harefield Academy
Northwood Way, Harefield, Uxbridge,
Middlesex, UB9 6ET