ലണ്ടൻ: ലണ്ടൻ റീജണൽ നൈറ്റ് വിജിൽ ജൂലൈ 26 ന് വെള്ളിയാഴ്ച ഹാർലോ ഹോളി ഫാമിലി സീറോമലബാർ മിഷനിൽ വെച്ച് നടത്തപ്പെടും. പ്രശസ്ത ധ്യാന ഗുരുവും, സീറോമലബാർ ലണ്ടൻ റീജിയൻ കോർഡിനേറ്ററുമായ ഫാ.ജോസഫ് മുക്കാട്ടും, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും, പ്രശസ്ത ഫാമിലി കൗൺസിലറുമായ സിസ്റ്റർ ആൻ മരിയായും സംയുക്തമായിട്ടാവും നൈറ്റ് വിജിൽ ശുശ്രുഷകൾ നയിക്കുക. ഹാർലോയിലെ സെന്റ് തോമസ് മൂർ കത്തോലിക്കാ ദേവാലയത്തിൽ വെച്ചാണ് ശുശ്രുഷകൾ ക്രമീകരിച്ചിരിക്കുന്നത്.

ക്രിസ്തുവിൽ സ്നേഹവും, വിശ്വാസവും, പ്രത്യാശയും അർപ്പിച്ച്‌ ദിനാന്ത യാമങ്ങളിൽ ഉണർന്നിരുന്നു പ്രാർത്ഥനക്കും ദിവ്യകാരുണ്യ ആരാധനക്കും കൂടാതെ കുമ്പസാരത്തിനും കൗൺസിലിങ്ങിനും അവസരം ഉണ്ടായിരിക്കുന്നതാണ്.

പരിശുദ്ധ ജപമാല സമർപ്പണത്തോടെ വൈകുന്നേരം ഏഴുമണിക്ക് നൈറ്റ് വിജിൽ ശുശ്രുഷകൾ ആരംഭിക്കും. വിശുദ്ധ കുർബ്ബാന, പ്രെയ്‌സ് & വർഷിപ്പ്, തിരുവചന ശുശ്രുഷ, ആരാധന തുടർന്ന് സമാപന ആശീർവ്വാദത്തോടെ രാത്രി പതിനൊന്നരയോടെ ശുശ്രുഷകൾ അവസാനിക്കും.

യേശുവിന്റെ തിരുരക്ത വണക്കത്തിനായി കത്തോലിക്കാ സഭ പ്രത്യേകമായി നീക്കി വെച്ചിരിക്കുന്ന ജൂലൈ മാസത്തിൽ ക്രമീകരിച്ചിരിക്കുന്ന ദൈവീക കൃപകളുടെയും, ക്രിസ്തുവിന്റെ തിരുനിണത്താൽ വിശുദ്ധീകരണവും പ്രാപിക്കുവാൻ അനുഗ്രഹദായകമായ നൈറ്റ് വിജിലിലേക്ക് ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മനോജ് തയ്യിൽ-07848808550, മാത്തച്ചൻ വിളങ്ങാടൻ- 07915602258

നൈറ്റ് വിജിൽ സമയം:
ജൂലൈ 26, വെള്ളിയാഴ്ച, രാത്രി 6:30 മുതൽ 11:30 വരെ.
St. Thomas Moor RC Church, Hodings Road, Harlow,
CM20 1TN.