ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ചാൾസ് രാജാവിന്റെ സാൻഡ്രിംഗ്ഹാം ഫാമിൽ ജോലി ചെയ്യാൻ തയ്യാറുള്ള യുകെ വിദ്യാർത്ഥികൾക്ക് താമസവും, ഉയർന്ന നിരക്കിലുള്ള ശമ്പളവും വാഗ്ദാനം ചെയ്യുന്നു. അപേക്ഷകർ ആഴ്‌ചയിൽ 39 മണിക്കൂറും ലഭ്യമായിരിക്കണം എന്നുള്ളതാണ് പ്രധാന നിർദേശം. ആവശ്യാനുസരണം ഓവർടൈം ജോലിചെയ്യാൻ സന്നദ്ധതയുള്ളവർ മാത്രമേ അപേക്ഷിക്കാവൂ എന്നും പറയുന്നു. നോർത്ത് നോർഫോക്കിലെ 20,000 ഏക്കർ എസ്റ്റേറ്റിൽ ട്രാക്ടറുകൾ പ്രവർത്തിപ്പിക്കുക, ധാന്യ സ്റ്റോറുകൾ പരിപാലിക്കുക, കൃഷി ചെയ്യുക, കന്നുകാലികളെ നോക്കുക, മറ്റ് അറ്റകുറ്റപ്പണികൾ എന്നിവയാണ് പ്രധാന ചുമതലകൾ.

സീസണൽ വർക്കർ സ്കീമിന് കീഴിൽ യുകെയിലേക്ക് വരുന്ന വിദേശ തൊഴിലാളികളെ അപേക്ഷിച്ച് എസ്റ്റേറ്റ് മുതലാളിമാർ ബ്രിട്ടീഷുകാരായ തൊഴിലാളികളെ അന്വേഷിക്കുന്നു. ഈ വർഷം ഏകദേശം 45,000 താത്കാലിക വിസകൾ പദ്ധതി പ്രകാരം ഇഷ്യൂ ചെയ്യപ്പെടുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ 15,000 കൂടുതൽ അല്ലെങ്കിൽ 10,000 വിസകൾ കുറഞ്ഞത് അനുവദിക്കുമെന്നും അധികൃതർ കൂട്ടിചേർത്തു.

ഇൻഡോനേഷ്യൻ തൊഴിലാളികൾ യുകെയിലേക്ക് വരാൻ ലൈസൻസില്ലാത്ത വിദേശ ബ്രോക്കർമാർക്ക് 5,000 പൗണ്ട് നൽകുന്നുവെന്ന വാർത്തകൾ ഇതിനോടകം പുറത്ത് വന്നിരുന്നു. സാൻഡ്രിംഗ്‌ഹാം എസ്റ്റേറ്റ് വെബ്‌സൈറ്റ്, ഫാർമേഴ്‌സ് വീക്ക്‌ലി, മറ്റ് ജോബ് വെബ്‌സൈറ്റുകൾ എന്നിവയിലെ പരസ്യങ്ങൾ അനുസരിച്ച് ഈ മാസം അവസാനം മുതൽ ഒക്ടോബർ വരെ തൊഴിലാളികളെ എടുക്കാനാണ് തീരുമാനം.











Leave a Reply