ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : നിങ്ങളുടെ നടവഴിയിൽ മറ്റൊരാൾ കാർ പാർക്ക്‌ ചെയ്തിരിക്കുന്നത് കണ്ടാൽ എന്ത് ചെയ്യും? നിയമപരമായി അതിനോട് എതിർക്കാൻ സാധിക്കുമോ? ഇല്ല എന്ന ഉത്തരം നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കുമെങ്കിലും അതാണ് സത്യം. മറ്റൊരാളുടെ വസ്തുവിൽ കാർ പാർക്ക്‌ ചെയ്യുന്നവരെ ശിക്ഷിക്കാൻ ക്രിമിനൽ നിയമമില്ല. നിങ്ങൾ പരാതിപ്പെട്ടാലും പോലീസിനും കൗൺസിലിനും വാഹനം നീക്കംചെയ്യാൻ കഴിയില്ല എന്നതാണ് വസ്തുത. വേറൊരാളുടെ വസ്തുവിൽ വാഹനം പാർക്ക്‌ ചെയ്യുന്നത് അതിക്രമമായി കണക്കാക്കുന്നുവെങ്കിലും അതൊരു ക്രിമിനൽ കുറ്റമല്ലാത്തതിനാൽ പോലീസിന് ഇടപെടാൻ കഴിയില്ല.

തന്റെ വസ്തുവിൽ കാർ പാർക്ക്‌ ചെയ്തിരിക്കുന്നത് ശ്രദ്ധയിൽ പെട്ടാലും വീട്ടുടമസ്ഥന് കൂടുതൽ ഒന്നും ചെയ്യാൻ കഴിയില്ല. നടവഴിയിൽ പാർക്ക് ചെയ്തിരിക്കുന്ന അജ്ഞാത കാറുകൾ സ്വകാര്യ സ്വത്തായതിനാൽ പോലീസിന് ഇടപെടാൻ കഴിയില്ലെന്ന് സ്ട്രെസ് ഫ്രീ കാർ റെന്റലിന്റെ ജോൺ ചാർനോക്ക് ചൂണ്ടിക്കാട്ടി. ഉടമയ്ക്ക് ചെയ്യാവുന്ന ഏറ്റവും മികച്ച കാര്യം ശാന്തത പാലിക്കുകയും സാഹചര്യം വഷളാക്കാതിരിക്കാൻ ശ്രമിക്കുകയുമാണ്. വീട്ടുടമസ്ഥർ നിയമം കൈയിലെടുക്കരുത്. കാരണം ഇത് പലപ്പോഴും അവർ സ്വയം കുറ്റകൃത്യങ്ങൾ ചെയ്യുന്നതിലേക്ക് നയിച്ചേക്കാം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൂടാതെ, പ്രകോപിതരായ വീട്ടുടമസ്ഥർ സ്വയം കാർ നീക്കം ചെയ്യാൻ ശ്രമിക്കരുത്. കാരണം എന്തെങ്കിലും നാശനഷ്ടങ്ങൾ ഉണ്ടായാൽ അതിനവർ ബാധ്യസ്ഥരാണ്. പകരം, പാർക്ക്‌ ചെയ്ത വ്യക്തിയുമായി സംസാരിക്കാനോ അവരുടെ കാറിൽ ഒരു കുറിപ്പ് ഇടാനോ ശ്രമിക്കണം. ഏറ്റവും മോശം സാഹചര്യത്തിൽ, കാർ നീക്കംചെയ്യാൻ കോടതിയിൽ ഒരു സിവിൽ ക്ലെയിം കൊണ്ടുവരാവുന്നതാണ്. ഡ്രൈവ്വേകൾ സ്വകാര്യ സ്വത്തായി കണക്കാക്കപ്പെടുന്നതിനാൽ പ്രശ്നത്തിൽ ഇടപെടാൻ കൗൺസിലുകൾക്കും അധികാരമില്ല. വാഹനം ഉപേക്ഷിച്ചിരിക്കുകയാണെങ്കിൽ മാത്രമേ ഇതിന് മാറ്റം വരൂ.

എന്നാൽ ഒരു പൊതു റോഡിൽ കാർ പാർക്ക് ചെയ്താൽ കാര്യങ്ങൾ തകിടം മറിയും. അതൊരു കുറ്റമായതിനാൽ പ്രാദേശിക അധികാരികൾക്ക് ഇടപെടാനും പിഴ നൽകാനും കഴിയും. ഹൈവേ കോഡ് അനുസരിച്ച്, വാഹനമോടിക്കുന്നയാൾ ഒരു വസ്തുവിന്റെ പ്രവേശന കവാടത്തിന് മുന്നിൽ പാർക്ക് ചെയ്യരുത്. 100 പൗണ്ട് പിഴ ചുമത്തപ്പെടുന്ന കുറ്റകൃത്യമാണത്.