കാമുകനെ ക്വട്ടേഷന്‍ കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ബിനി(37)യുടെ രീതികള്‍ ആരെയും ഞെട്ടിക്കും. സുന്ദരന്മാരായ സമ്പന്ന യുവാക്കള്‍ ചേച്ചിക്കെന്നും വീക്ക്‌നസായിരുന്നു. ചേച്ചിയുടെ കാമുകന്മാരുടെ പട്ടികയില്‍ 18 തികയാത്തവര്‍ പോലും. കാമുകനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ബിനി മധുവില്‍നിന്നും പുറത്താകുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ദരിദ്ര കുടുംബത്തില്‍ ജനിച്ച് കഷ്ടപ്പാടിന്റെ വഴിയിലൂടെ ഷാപ്പിലെ കറിവെപ്പുകാരിയായി തുടങ്ങിയ ബിനി പണമുള്ള യുവാക്കളെ പറ്റിച്ചാണ് കുറച്ചുനാളുകള്‍ കൊണ്ട് പണക്കാരിയായി മാറിയത്. സമ്പന്നരായ പുരുഷന്മാരെ കരുവാക്കിയാണ് ബിനി വലിയ നിലയിലേക്കുയര്‍ന്നത്. ബിനിയുടെ ഫോണില്‍ നിന്ന് പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന പല രഹസ്യങ്ങളുമാണ്. കാമുകന്മാരൊത്തുള്ള രഹസ്യ സംഗമങ്ങള്‍ ഫോണില്‍ ചിത്രീകരിക്കുക ബിനിയുടെ ഹോബിയായിരുന്നു. ഇത്തരത്തില്‍ ഇരുപതോളം വീഡിയോ ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാര്‍ വരെ ബിനിയുടെ വലയില്‍ കുടുങ്ങിയതായാണ് സൂചന. സമ്പന്നനും സുന്ദരനും ആയിരിക്കണമെന്നതായിരുന്നു എപ്പോഴും മേക്കപ്പില്‍ നടക്കുന്ന ബിനിയുടെ ഒരേയൊരു ഡിമാന്‍ഡ്. വിചിത്ര രീതികള്‍ പിന്തുടരുന്നതില്‍ തല്പരയായിരുന്നു ബിനി. രാത്രി ഉറങ്ങുമ്പോള്‍ പോലും മേക്കപ്പ് അഴിക്കുമായിരുന്നില്ല. ആരുടെയും മനം മയക്കുന്ന സൗന്ദര്യമുള്ള ഈ 37കാരി അന്നനടയും ഇറുകിയ വസ്ത്രധാരണവുമായാണ് യുവാക്കുളടെ മനം കവര്‍ന്നത്. സൗന്ദര്യം ഉപയോഗിച്ച് നേടിയെടുക്കാവുന്നതെല്ലാം അവര്‍ നേടിയെടുത്തു. മൂന്നുവര്‍ഷം മുമ്പ് ബിനി സ്വന്തം നാടായ തിരുവനന്തപുരം വെഞ്ഞാറുമൂടിലെ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. അവിടെ വച്ചാണ് സുലിലിനെ കാണുന്നത്. കൈയില്‍ കാശുണ്ടെന്ന് മനസിലായി. ഇതോടെ ചങ്ങാത്തം തുടങ്ങി. ഒറ്റ നോട്ടത്തില്‍ തന്നെ വശീകരിക്കുന്ന കണ്ണുകളില്‍ സുലില്‍ വീണു. കുറച്ചുനാള്‍ കഴിഞ്ഞ് ബിനിക്കൊപ്പം സുലില്‍ വയനാട്ടില്‍ എത്തി. മാനന്തവാടി എരുമത്തെരുവില്‍ യുവതിക്കൊപ്പമായിരുന്നു താമസം. ബിനിയുടെ എട്ട് വയസ് പ്രായമുള്ള പെണ്‍കുട്ടി കൂടെയുണ്ടായിരുന്നു. ഭര്‍ത്താവ് ഗള്‍ഫിലും. ബിനിക്കൊപ്പം യുവാവിനെ കണ്ട് അന്വേഷിച്ചവരോടൊക്കെ പറഞ്ഞത് തന്റെ സഹോദരനാണെന്നാണ്. ആരും സംശയിച്ചില്ല. മാനന്തവാടിയില്‍ നിന്ന് എട്ട് കിലോ മീറ്റര്‍ അകലെ കൊയിലേരിയില്‍ പതിനെട്ട് സെന്റ് സ്ഥലം വിലക്ക് വാങ്ങി അവിടെ ഒരു വീട് വെക്കണം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സുലിലിന്റെ കാശ് പരമാവധി ഇതിനായി അവര്‍ ഉപയോഗിച്ചു. അങ്ങനെ വള്ളിയൂര്‍ക്കാവ് പനമരം റോഡരികില്‍ ഊര്‍പ്പള്ളിയില്‍ അതിമനോഹരമായ ഒരു വീടിന്റെ പണി ആരംഭിച്ചു. സ്ഥലം വാങ്ങിയത് ബിനിയുടെയും ഭര്‍ത്താവിന്റെയും പേരില്‍. വീടുപണിക്ക് സുലിലിന്റെ പണവും. നാല്‍പ്പത് ലക്ഷത്തിലേറെ രൂപയുടെ ഇടപാടാണ് സുലിലുമായി നടത്തിയത്. ഗൃഹപ്രവേശവും സുലിലിന്റെ സാന്നിധ്യത്തില്‍ ഗംഭീരമായി നടത്തി. വിഐപികള്‍ പലരും എത്തി. ഇതോടെ സുലിലിന് സംശയം തുടങ്ങി. തന്റെ സമ്പാദ്യം ബിനിയുടെ പേരിലേക്ക് ശരിക്കും മറിഞ്ഞെന്ന തോന്നലും ഉണ്ടായി. ബിനിക്ക് സുഹൃത്തുക്കള്‍ക്ക് പഞ്ഞമില്ലെന്നും ബോധ്യമായി. പിന്നീട് കൊലപാതകത്തിലേക്ക് നയിച്ചതും ഇതേ കാരണങ്ങള്‍ തന്നെ. അതേസമയം ബിനിയെ ജാമ്യത്തിലിറക്കാന്‍ ചിലര്‍ ശ്രമം തുടങ്ങിയതായി സൂചനയുണ്ട്. പ്രഗത്ഭരായ അഭിഭാഷകരെയാണ് ഇതിനായി ഏര്‍പ്പാടാക്കിയിരിക്കുന്നത്.