പുതുമണവാട്ടിയുടെ അവിഹിതബന്ധം പുതുമോടി തീരുന്നതിന് മുന്നേ അമ്മായിയമ്മ കൈയോടെ പിടികൂടി. കാഞ്ഞങ്ങാടിനടുത്തുള്ള പ്രദേശത്താണ്  നാട്ടുകാരെ ഒന്നടങ്കം നടുക്കിയ സംഭവമുണ്ടായത്.  വീട്ടില്‍ അമ്മായിയമ്മ ഇല്ലാതിരുന്ന സമയം നോക്കി യുവതി തന്റെ രഹസ്യക്കാരനെ വീട്ടില്‍ വിളിച്ചു വരുത്തുകയായിരുന്നു. എന്നാല്‍ രഹസ്യകൂടിക്കാഴ്ചയില്‍ യുവതിയുടെ സകല കണക്കുകൂട്ടലും തെറ്റിച്ചു കൊണ്ടു അമ്മായിയമ്മ കയറിവന്നു.

ഇതോടെ എന്തു ചെയ്യണമെന്നറിയാതെ നിന്ന യുവതി മാനഹാനിയും അപമാന ഭാരവും സഹിക്കാന്‍ വയ്യാതെ കിണറ്റില്‍ ചാടി ഇത് കണ്ടു നിന്ന കാമുകന്‍ മറിച്ചൊന്ന് ചിന്തിക്കാതെ കാമുകിക്കൊപ്പം കിണറ്റിലേയ്ക്ക്. ഇതോടെ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലേയ്ക്ക് എത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആറു മാസം മുമ്പാണ് കൊല്ലം സ്വദേശിനിയായ യുവതിയും സംഭവ സ്ഥലത്തെ താമസക്കാരനായ ഗള്‍ഫുകാരനും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. വിവാഹം നടന്ന് രണ്ടാഴ്ച തികയും മുമ്പേ ഭര്‍ത്താവ് ഗള്‍ഫിലേക്ക് മടങ്ങിയിരുന്നു. ഇതിനു ശേഷമാണ് യുവതി സാധനങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്ന വ്യാപാരിയുമായി അടുപ്പത്തിലാവുന്നത്. വ്യാഴാഴ്ച വൈകിട്ട് ഭര്‍തൃമാതാവ് ഡോക്ടറെ കാണാന്‍ പോയതായിരുന്നു. ഈ സമയത്താണ് യുവതി കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. ഡോക്ടര്‍ വ്യാഴാഴ്ച പതിവിലും നേരത്തെ പോയതിനാല്‍ ഭര്‍തൃമാതാവിന് ഡോക്ടറെ കാണാന്‍ കഴിഞ്ഞില്ല.

ഇതുമൂലം വളരെ പെട്ടെന്ന് തന്നെ ഭര്‍തൃമാതാവ് വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു. ഈ സമയത്താണ് യുവതിയെയും കാമുകനെയും ഭര്‍തൃമാതാവ് കണ്ടത്. ഇതിനു പിന്നാലെ യുവതി കിണറ്റിലേക്ക് ചാടുകയായിരുന്നു.സംഭവം ഗള്‍ഫിലുള്ള മകനെ മാതാപിതാക്കള്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ രാത്രിതന്നെ മകന്‍ ഭാര്യാവീട്ടുകാരെ വിളിച്ച് മകളെ കൂട്ടിക്കൊണ്ടുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. വെള്ളിയാഴ്ച യുവതിയുടെ വീട്ടുകാരെത്തി ഇവരെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.