ലണ്ടൻ : സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക്, പ്രത്യേകിച്ച് അടുത്തകാലത്തായി വിദ്യാര്ഥികളായി കടന്നു വന്നിട്ടുള്ളവർക്കു കൈത്താങ്ങായി LPCയുടെ ഫുഡ് ബാങ്ക് വീണ്ടും സജീവമായി. വിശക്കുന്നവന് ആഹാരം നൽകുന്നത് ശ്രേഷ്ഠകരമെന്ന ക്രിസ്തുദേവന്റെ ഉപദേശത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ലണ്ടനിലെ പ്രഥമ പെന്തക്കോസ്ത് സഭയായ ലണ്ടൻ പെന്തക്കോസ്ത് സഭ (LPC) യുടെ ഫുഡ് ബാങ്ക് തുറന്ന് പ്രവർത്തിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM

ബുധൻ, വെള്ളി ദിവസങ്ങളിൽ ആണ് ഈ ഫുഡ് ബാങ്കിന്റെ സേവനം പൊതുജനങ്ങൾക്ക് ലഭ്യമാകുക എന്ന് ഭാരവാഹികൾ അറിയിച്ചു. ലണ്ടനിലെ റോംഫോർഡ്, ചാഡ്‌വെൽ ഹീത്തിലുള്ള LPCയുടെ സഭാമന്ദിരത്തിൽ നിന്നാണ് അവശ്യസാധനങ്ങൾ അടങ്ങിയ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യുന്നത്. ജാതിമത ഭേദമെന്യേ ഭക്ഷണത്തിനു ബുദ്ധിമുട്ടുള്ളവർ ദയവായി 07748461981 എന്ന നമ്പറിൽ ബന്ധപ്പെട്ട് ഈ സേവനം പ്രയോജനപ്പെടുത്തണമെന്ന് അറിയിക്കുന്നു.