യുകെയിലെ സ്പോർട്സ് പ്രേമികൾക്ക് പുത്തൻ അനുഭവങ്ങൾ സമ്മാനിച്ചു കൊണ്ട് മലയാളികളുടെ നേതൃത്വത്തിൽ അഞ്ച് വർഷങ്ങൾക്കു മുൻപ് ആരംഭിച്ച ലണ്ടൻ സ്പോർട്സ് ലീഗ് എന്ന സംഘടന. എല്ലാ വർഷങ്ങളിലും പോലെ ഈ വർഷവും ഒരു ക്രിക്കറ്റ് ടൂർണമെൻറ് നടത്താൻ തീരുമാനിച്ചിരിക്കുന്നു. പക്ഷെ പഴയ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ വർഷം അതിൻറെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുകയാണ് വിജയികളെ കാത്തിരിക്കുന്നത്.

കോവിഡ് മഹാമാരിയിൽ നിന്ന് കരകയറി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, ഇസിബി നിഷ്കർഷിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും ഈ ടൂർണമെൻറ് നടത്തപ്പെടുക.

വിവിധ സ്പോർട്സ് ടൂർണമെന്റുകൾ നടത്തി സംഘാടക തലത്തിൽ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള ഒരു പറ്റം യുവാക്കൾ നടത്തുന്ന ഈ ടൂർണ്ണമെൻറ് എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞിരിക്കുന്നു. 16 ടീമുകളെ വെച്ച് നടത്താൻ ഉദ്ദേശിച്ചിരുന്ന ഈ ടൂർണമെൻറ് ടീമുകളുടെ അഭ്യർത്ഥനപ്രകാരം 24 ടീമുകളായി ഉയർത്തിയിരിക്കുന്നു.

ഓഗസ്റ്റ് മാസം അവസാനം 29 -30 തീയതികളിൽ രണ്ടു ദിവസങ്ങളിലായാണ് എൽഎസ്എൽ കോൺഫിഡൻഡ് കപ്പ് വിഭാവന ചെയ്തിരിക്കുന്നത്. പങ്കെടുക്കുന്ന ടീമുകൾക്ക് മിനിമം രണ്ടു കളികളെങ്കിലും കിട്ടുന്ന വിധത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും ജേഴ്സി ചെയ്തു കൊടുക്കുന്നതായിരിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എൽ എസ് എൽ കോൺഫിഡൻഡ് കപ്പിലെ വിജയികളെ കാത്തിരിക്കുന്നത് വമ്പൻ സമ്മാനങ്ങളാണ്. ഇതുവരെ 21 ഓളം ടീമുകൾ ഈ ടൂർണ്ണമെന്റിൽ പേര് രജിസ്റ്റർ ചെയ്തു കഴിഞ്ഞു. ഇനി വരുന്ന മൂന്ന് ടീമുകൾക്ക് കൂടിയേ ടൂർണ്ണമെന്റിൽ പങ്കെടുക്കാൻ കഴിയുകയുള്ളൂ.

ടീമുകൾക്കുള്ള ബെസ്റ്റ് ബാറ്റ്സ്മാൻ, ബെസ്റ്റ് ബൗളർ, മാൻ ഓഫ് ദി മാച്ച്, മാൻ ഓഫ് ദ സീരീസ് അടക്കം ടൂർണമെൻറ് അന്താരാഷ്ട്ര നിലവാരത്തിൽ നടത്താനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി കഴിഞ്ഞിരിക്കുന്നു എന്ന് സംഘാടകർ അറിയിച്ചു. ടൂർണമെന്റിന്റെ അവസാനദിവസം കേരളത്തിന്റെയും ഇന്ത്യയുടെയും ഭക്ഷണ വൈവിധ്യങ്ങൾ കൊണ്ട് സമ്പുഷ്ടമായ ഫുഡ് ഫെസ്റ്റിവലും നടത്തപ്പെടുന്നതായിരിക്കും . ഇത് കളിക്കാരുടെ കൂടെ വരുന്ന കുടുംബങ്ങൾക്കും കുട്ടികൾക്കും വേറിട്ട അനുഭവങ്ങൾ സമ്മാനിക്കും എന്ന് ഉറപ്പാണ്.

ഈ ടൂർണമെന്റിന്റെ കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.

അനൂജ്: 07578994578
നിഷാർ: 07846066476
ബിജു പിള്ളെ: 07904312000