പ്രശസ്ത കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ അന്തരിച്ചു. 73 വയസായിരുന്നു. കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. തിരുവനന്തപുരം പൂവച്ചൽ കുഴിയംകൊണം ജമാ അത്ത് പള്ളിയിൽ ഇന്ന് വൈകീട്ട് സംസ്കാരം നടക്കും. ഭാര്യ- ആമിന, മക്കൾ- തുഷാര, പ്രസൂന.
മുന്നൂറിലേറെ ചിത്രങ്ങളിലായി 1200 ലേറെ പാട്ടെഴുതി. നാഥാ നീ വരും കാലൊച്ച കേട്ടെൻ.. ഏതോ ജന്മ കല്പനയിൽ.. ശര റാന്തൽ തിരി താഴും..പൂ മാനമേ.. തുടങ്ങി മലയാളികളുടെ മനസിൽ തങ്ങിനിൽക്കുന്ന നിരവധി അനശ്വര ഗാനങ്ങൾ രചിച്ചു. 1948 ഡിസംബർ 25ന് തിരുവനന്തപുരത്തെ കാട്ടാക്കടയ്ക്ക് സമീപം അബൂക്കർ പിള്ളയുടെയും റാബിയത്തുൽ അദബിയ ബീവിയുടെയും മകനായി പൂവച്ചലിലാണ് മുഹമ്മദ് അബ്ദുൽ ഖാദർ എന്ന പൂവച്ചൽ ഖാദർ ജനിച്ചത്.
സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം തൃശൂർ വലപ്പാട് പോളിടെക്നിക്കിൽ നിന്ന് എഞ്ചിനീയറിങ്ങ് ഡിപ്ലോമയും തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിൽ നിന്ന് എഎംഐഇ-യും പാസായി. പൊതുമരാമത്ത് വകുപ്പിൽ എഞ്ചിനിയറായിരുന്നു. 1972 -ൽ ചലച്ചിത്ര ഗാനരചനയിലേക്ക് കടന്ന ഖാദർ പിന്നീട് മലയാള സിനിമയിലെ ശ്രദ്ധേയമായ ചിത്രങ്ങൾക്കുവേണ്ടി ഗാനങ്ങൾ രചിച്ചു.
മലയാളസിനിമയില്‍ ഇരുപതുവര്‍ഷത്തിലേറെ നിറഞ്ഞുനിന്ന ഗാനരചിതാവാണ് പൂവച്ചല്‍ ഖാദര്‍. പലഗാനങ്ങളും ചിത്രങ്ങളെക്കാള്‍ ജനപ്രിയമായി.. എഴുപത്– എണ്‍പത് കാലഘട്ടങ്ങളില്‍ പൂവച്ചല്‍ ഖാദറിന്റെ പാട്ടില്ലാത്ത ചിത്രങ്ങള്‍ അപൂര്‍വമായിരുന്നു.
അജ്ഞാതവാസം കഴിഞ്ഞെത്തിയ മഴവില്ലുതന്നെയായിരുന്നു പൂവച്ചല്‍ ഖാദര്‍. കുട്ടിക്കാലത്തെ തുടങ്ങിയ സാഹിത്യവാസനയുടെ ചലച്ചിത്രയാത്ര അവിടെ തുടങ്ങി. പീറ്റര്‍–റൂബന്‍ ടീം ഈണമിട്ട ഗാനങ്ങള്‍ ഏറെ ശ്രദ്ധേയമായി. 1972 -ൽ കവിതഎന്ന ചിത്രത്തിൽ കവിതകൾ എഴുതിയാണു സിനിയിലെത്തിയത്. ഗാനരചന നിർവ്വഹിച്ച ആദ്യചിത്രമാണ് കാറ്റുവിതച്ചവൻ. എന്നാല്‍ ആദ്യം പുറത്തിറയങ്ങിയത് ചുഴി എന്ന ചിത്രമാണ്. സംഗീതം നിര്‍വഹിച്ചതാകട്ടെ എം.എസ്. ബാബുരാജ്
1948 ലെ ക്രിസ്മസ് ദിനത്തില്‍ ജനിച്ച ഖാദര്‍ പൂവച്ചല്‍ എന്ന ഗ്രാമത്തെ പ്രശസ്തിയുടെ നെറുകയില്‍ പടിപടിയായെത്തിക്കുകയായിരുന്നു ആര്യനാട് സര്‍ക്കര്‍ ഹൈസ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയതിനുശേഷം എഞ്ചിനീയറിങില്‍ ഉപരിപഠനം. ജലസേചന വകുപ്പിൽ ഉദ്യോഗസ്ഥനായി പ്രവേശിച്ചു. ആ സമയത്തു തന്നെ കവിതകൾ കൈയെഴുത്തു മാസികകളിലും ആനുകാലികങ്ങളിലും പ്രസിദ്ധീകരിച്ചു. നാടകങ്ങൾക്കു വേണ്ടിയും, ആകാശവാണിക്കു വേണ്ടിയും ഗാനങ്ങൾ രചിച്ചു.
ആദ്യകാലത്തുതന്നെ ഹിറ്റ്പാട്ടുകളുടെ രചയിതാവായി അദ്ദേഹം പ്രേംനസീറിനുവേണ്ടിയായിരുന്നു ഈ ഗാനം കെ.വി. മഹാദേവന്‍, എ.ടി ഉമ്മര്‍, എം.എസ്. വിശ്വനാഥന്‍ ,കെ. രാഘവന്‍, ജി. ദേവരാജന്‍, എം.ജി. രാധാകൃഷ്ണന്‍ തുടങ്ങിയ പ്രമുഖ സംഗീതകാരന്മാര്‍ക്കുവേണ്ടി അദ്ദേഹം പാട്ടെഴുതി. എഴുപതുകളുടെ ഒടുക്കവും എണ്‍പതുകളുടെ തുടക്കവും ഗാനരചന പൂവച്ചല്‍ ഖാദര്‍ എന്ന എഴുതിക്കാണിക്കാത്ത ചിത്രങ്ങളുണ്ടായില്ലെന്നുതന്നെ പറയാം. ഭക്തിഗാനങ്ങളിലും കാണാം ആ കയ്യൊപ്പ് യേശുദാസ്, ജയച്ചന്ദ്രന്‍, എസ്. ജാനകി, വാണി ജയറാം എന്നിവരൊക്കെ അദ്ദേഹത്തിന്റെ വരികളുടെ ഭംഗി ആസ്വദിച്ചുപാടി. പ്രണായാര്‍ദ്രമായിരുന്നു അദ്ദേഹത്തന്റെ ഗാനങ്ങളെറെയും ശ്യാം, കെ. ജെ. ജോയ്, രവീന്ദ്രന്‍ ,ജോണ്‍സണ്‍ തുടങ്ങിയവരെല്ലാം ആ വരികളുടെ സംഗീതം തിരിച്ചറിഞ്ഞവരാണ് ഒരുവര്‍ഷം തന്നെ ഡസനിലേറെ ചിത്രങ്ങള്‍ക്ക് അദ്ദേഹം പാട്ടെഴുതി സിനിമമാറി, നായകന്‍മാര്‍ മാറി. ഗാനരചിതാവ് മാറാത്ത എണ്‍പതുക.ള്‍ ഇളരാജ പകര്‍ന്ന ഈണത്തിന് പൂവച്ചല്‍ ഖാദറിന്റെ നല്‍കി വരികള്‍ ഇങ്ങന കഥാഗാനങ്ങളും അദ്ദേഹം ഒരുക്കി. അക്കാലത്തെ കല്യാണ വീഡിയോകളിലെ സ്ഥിരംഗാനമായിരുന്നു ഇത്. ജോണ്‍സന്റെ മിക്ക ഹിറ്റുകളുടെയും വരികള്‍ പൂവച്ചല്‍ തന്നെയായിരുന്നു
എല്ലാത്തരംസിനിമകളും സന്ദര്‍ഭങ്ങളും അദ്ദേഹത്തിന് എളുപ്പം വഴങ്ങി. ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്, കേരള സംഗീതനാടക അക്കാദമി അവാര്‍ഡ്, ഓള്‍ കേരള മാപ്പിള സംഗീത അക്കാദമിയുടെ പി ഭാസ്കരന്‍ പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ശ്യാമുമൊന്നിച്ച് അദ്ദേഹമൊരുക്കിയ പൂമാനം ഇന്നും സൂപ്പര്‍ ഹിറ്റാണ് താളവട്ടം എന്ന സിനിമയുടെ വിജയത്തിന് പിന്നില്‍ പൂവച്ചലിന്റെ ഗാനങ്ങളുമുണ്ട് അടുത്തകാലത്തെ ബാന്‍ഡ് സംഘങ്ങള്‍പോലും പാടുന്നതാണ് പൂവച്ചലും ജോണ്‍സണും ചേര്‍ന്നൊരുക്കിയ ഈ ഗാനം. കളിവീണ, പാടുവാന്‍ പഠിക്കുവാന്‍ എന്നീ കവിതാ സമാഹാരങ്ങള്‍ പുറത്തിറക്കി. 365 സിനികള്‍ക്കായി അദ്ദേഹം 1041 പാട്ടുകള്‍ എഴുതി. ആയിരംനാവാല്‍ പറഞ്ഞാലും തീരില്ല പൂവച്ചര്‍ ഖാദറിന്റെ പാട്ടുവിശേഷം. മറക്കില്ലൊരിക്കലും കവി മനസിലലിഞ്ഞപാട്ടുകള്‍
Leave a Reply