മാധ്യമങ്ങള്‍ തന്റെ വാക്കുകളെ വളച്ചൊടിക്കുകയാണെന്ന് മന്ത്രി എംഎം മണി. തന്നെ നിരന്തരം ഉപദ്രവിക്കുകയാണ് മാധ്യമങ്ങള്‍. എന്നാല്‍ എത്ര നാറ്റിച്ചാലും അതിന് മുകളില്‍ തന്നെയാകും താന്‍ നില്‍ക്കുകയെന്നും മണി പറഞ്ഞു. ഇന്നലെ പൊമ്പിളൈ ഒരുമക്കെതിരെ നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ചായിരുന്നു  മാധ്യമ പ്രവര്‍ത്തകരോട് എംഎം മണി പ്രതികരിച്ചത്.

താന്‍ ഒരു സ്ഥലത്ത് പൊമ്പിളൈ ഒരുമൈ എന്ന വാക്ക് പറഞ്ഞുപോകുക മാത്രമാണ് ചെയ്തത്. സ്ത്രീകളെപറ്റി മോശമായി ഒന്നും പറഞ്ഞിട്ടുമില്ല. അതിനാല്‍ തന്നെ അവരോട് സമരത്തില്‍ നിന്ന് പിന്‍മാറാന്‍ താന്‍ ആവശ്യപ്പെടില്ല. അവരെ സമരത്തിനിരുത്തിയവര്‍ തന്നെ അത് അവസാനിപ്പിക്കട്ടെയെന്നും മണി പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സിപിഐയുടെ പ്രസ്ഥാവനകളോട് പ്രതികരിക്കാന്‍ ഒന്നും ഇല്ലാഞ്ഞിട്ടല്ല. അത് പറയാത്തത് മുന്നണി മര്യാദ മാനിച്ചിട്ടാണ്. തനിക്ക് പറയാനുള്ളത് മുന്നണി യോഗത്തില്‍ പറയുമെന്നും പാര്‍ട്ടി തന്നോട് നിലവിലെ പ്രശ്‌നത്തില്‍ രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും മണി വ്യക്തമാക്കി.