മൂന്നാറിൽ നടന്ന ചെങ്കുളം മൾട്ടി സ്പീഷ്യസ് മത്സ്യ വിത്ത് ഫാം ഉദ്ഘാടന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ എത്താതിരുന്നതിനെതിരെ എം. എം. മണി എം.എൽ.എ രൂക്ഷ വിമർശനം ഉയർത്തി. ഉദ്ഘാടനം ചെയ്യാൻ തങ്ങളെ എന്തിനാണ് വിളിച്ചു വരുത്തിയതെന്നും താനും എ. രാജ എം.എൽ.എയും ഉണ്ടായിരുന്നാൽ മതിയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ഇരുന്ന് പരിപാടികൾ നടത്തുമ്പോൾ ഇവിടെ എത്തി കാത്തിരിക്കേണ്ട അവസ്ഥ ഉണ്ടാകുന്നത് ശരിയല്ലെന്നും അദ്ദേഹം വിമർശിച്ചു.
ഇത്തരത്തിലുള്ള പരിപാടികളിലേക്ക് മേലാൽ തന്നെ വിളിക്കരുതെന്നും, തന്റെ ഭാഷയിൽ പറഞ്ഞാൽ വേറെ പലതും പറയേണ്ടി വരുമെന്നുമാണ് എം.എം. മണി പ്രതികരിച്ചത്. അദ്ദേഹത്തിന്റെ വിമർശനം സദസ്സിൽ കൈയ്യടിയോടെയാണ് സ്വീകരിക്കപ്പെട്ടത്. തുടർന്ന് മുഖ്യാതിഥിയായി അഭിവാദ്യ പ്രസംഗം നടത്തിയതായി അറിയിച്ച് കൂടുതൽ സംസാരിക്കാതെ അദ്ദേഹം വേദി വിട്ടു.











Leave a Reply