മലയാളിയായ മിനി ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ എട്ടു പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിനു കാരണക്കാരനായ ലോറി ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍. അപകടത്തെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത രണ്ട് ഡ്രൈവര്‍മാരില്‍ ഒരാള്‍ അനുവദനീയമായ അളവിലും കൂടുതല്‍ മദ്യം ഉപയോഗിച്ചിരുന്നു എന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസി ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇന്ന് പുലര്‍ച്ചെ 03.15 ന് ഉണ്ടായ അപകടത്തില്‍ മലയാളിയായ മിനി ബസ് ഉടമ സിറിയക് ജോസഫ് (ബെന്നി) ഉള്‍പ്പെടെ എട്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു. നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരില്‍ ഒരു കൊച്ചു കുട്ടിയും ഉള്‍പ്പെടും. മരിച്ചവരും പരിക്കേറ്റവരും എല്ലാം മിനി ബസില്‍ ഉണ്ടായിരുന്ന യാത്രക്കാരാണ്. അപകടത്തില്‍ മിനി ബസ് പൂര്‍ണ്ണമായും തകര്‍ന്നിരുന്നു.
അപകടത്തെ തുടര്‍ന്ന്‍ സൗത്ത്
Leave a Reply