സാബു ചുണ്ടക്കാട്ടില്‍
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്ററില്‍ സെന്റ് തോമസ് സീറോ-മലബാര്‍ ചാപ്ലയന്‍സിയില്‍ ഇടവക ദിനവും സണ്‍ഡേസ്‌കൂള്‍ വാര്‍ഷിക ആഘോഷങ്ങളും നാളെ നടക്കും. ഉച്ചക്ക് രണ്ടിന് ബാഗുളി സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ ഇടവക വികാരി റവ.ഡോ ലോനപ്പന്‍ അരങ്ങാശേരിയുടെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന ദിവ്യബലിയോടെ ആഘോഷപരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് ടിംബര്‍ലി മെതോഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ ആണ് പൊതുസമ്മേളനവും കലാപരിപാടികളും നടക്കുക. ഷ്രൂഷ്ബറി രൂപതാ വികാരി ജനറല്‍ ഫാ.മൈക്കിള്‍ ഗാനന്‍ മുഖ്യ അതിഥി ആയി പരിപാടികളില്‍ പങ്കെടുക്കും.സണ്ടേസ്‌കൂള്‍ വിദ്യാര്‍ഥികള്‍ ക്ലാസ് അടിസ്ഥാനത്തില്‍ നടത്തുന്ന വിവിധങ്ങളായ ബൈബിള്‍ അധിഷ്ഠിത പരിപാടികള്‍ ഏവര്‍ക്കും മികച്ച വിരുന്നാവുമ്പോള്‍ ഇടവകയിലെ മാതൃവേദി പ്രവര്‍ത്തകര്‍ അടിപൊളി സ്‌കിറ്റുമായി വേദിയില്‍ എത്തും.
വിവിധ കലാ കായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങളും തദവസരത്തില്‍ വിതരണം ചെയ്യും. കലാപരിപാടികളെ തുടര്‍ന്ന് സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിക്കും. സണ്ടേസ്‌കൂള്‍ അദ്ധ്യാപകരുടെയും ട്രസ്റ്റിമാരുടെയും നേതൃത്വത്തില്‍ പരിപാടിയുടെ വിജയത്തിനായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ആഘോഷ പരിപാടികളില്‍ പങ്കെടുക്കുവാന്‍ ഏവരേയും ഇടവക വികാരി റെവ.ഡോ ലോനപ്പന്‍ അരങ്ങാശേരി സ്വാഗതം ചെയ്യുന്നു.
പള്ളിയുടെ വിലാസം
Sacred Heart church,
Floatshall road,
Baguley, M23 1HP.
Leave a Reply