ലണ്ടന്‍ മലയാളി മുസ്ലീംകള്‍ക്കിടയില്‍ ആത്മീയ സാംസ്‌കാരിക മേഖലകളില്‍ പത്ത് വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന അല്‍ ഇഹ്‌സാന്‍ ദഅ്‌വ സെല്ലിന്റെ ആഭിമുഖ്യത്തില്‍ ‘മധുരം മലയാളം’ പരിപാടി ഏപ്രില്‍ 1 ശനിയാഴ്ച എലഫന്റ് ആന്റ് കാസിലില്‍ നടന്നു. ലണ്ടനില്‍ മലയാളികള്‍ക്കിടയില്‍ വളര്‍ന്നു വരുന്ന പുതിയ തലമുറയിലെ കുട്ടികള്‍ക്ക് മലയാളം പഠിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് അല്‍ ഇഹ്‌സാന്‍ ‘മധുരം മലയാളം’ പദ്ധതിക്ക് തുടക്കമിട്ടത്.
1

2

കേരളത്തോടുള്ള ആത്മബന്ധം നിലനിര്‍ത്താനും മലയാളികളുടെ സംസ്‌കാരം പകര്‍ന്നു നല്‍കാനും മലയാള ഭാഷ കുട്ടികളെ പഠിപ്പിക്കേണ്ടത് അതിപ്രാധാനമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ഏഷ്യാനെറ്റ് യൂറോപ്പ് മാനേജിംഗ് ഡയറക്ടര്‍ ശ്രീകുമാര്‍ അഭിപ്രായപ്പെട്ടു. പ്രസിദ്ധ എഴുത്തുകാരിയും ന്യൂ ഹാം മുന്‍ കൗണ്‍സിലറുമായ ഡോ. ഓമന ഗംഗാധരന്‍ കുട്ടികള്‍ക്ക് ആദ്യ മലയാള അക്ഷരം പറഞ്ഞു കൊടുത്തു. മധുരം മലയാളത്തിന്റെ തുടര്‍ പദ്ധതികള്‍ അപ്പ ഗഫൂര്‍ സദസിനെ ബോധ്യപ്പെടുത്തി.

4

2

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മുനീബ് നൂഗാനി, ഫാദര്‍ ഷൈജു വടക്കേമുറി, ശ്രീനാരായണ ഗുരു സമാജം പ്രതിനിധി സുരേഷ് കുമാര്‍, അഡ്വ. അഫ്‌സല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സുലൈമാന്‍ ടൂട്ടിങ്ങ് കവിത അവതരിപ്പിച്ച ചടങ്ങില്‍ ഷാഹുല്‍ ഹമീദ് ന്യൂബറി സ്വാഗതവും സിറാജ് ഓവല്‍ നന്ദിയും പറഞ്ഞു.

5

6

7

8