പ്രേമം ഫെയിം മഡോണ ഇപ്പോള്‍ മലയാളത്തില്‍ മാത്രമല്ല തമിഴിലും മിന്നുംതാരമാണ്. എന്നാല്‍ സിനിമയ്ക്കു വേണ്ടി എന്തു വിട്ടുവീഴ്ചയും ചെയ്യാന്‍ താന്‍ ഒരുക്കമല്ലെന്നാണ് മഡോണയുടെ പക്ഷം. ഗ്ലാമറസ് വസ്ത്രങ്ങള്‍ അണിഞ്ഞ് അഭിനയിക്കാന്‍ ബുദ്ധിമുട്ടാണെന്ന് കഥ പറയാന്‍ വരുന്നവരോട് ആദ്യമേ പറയും.

ഇഴുകിച്ചേര്‍ന്നുള്ള സീനുകളില്‍ അഭിനയിക്കാനും താല്‍പര്യമില്ല. കാമറയ്ക്ക് മുന്നില്‍ അത്തരം സീനുകള്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടാണ്. അത് അടുത്ത സുഹൃത്തുക്കളുടെ കൂടെഅഭിനയിച്ചാലും. പക്ഷെ, സിനിമകളില്‍ ഇത്തരം രംഗങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് താന്‍ എതിരല്ലെന്നും താരം പറയുന്നു. പല താരങ്ങളും നന്നായി ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്നുണ്ട്. അതില്‍ തെറ്റുമില്ല. എന്നാല്‍ തനിക്കതിന് താത്പര്യമില്ലെന്നാണ് മഡോണയുടെ പക്ഷം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്വന്തമായി മ്യൂസിക് ബ്രാന്‍ഡുള്ള ഗായിക കൂടിയാണ് മഡോണ. രാഗ എന്നാണ് ബാന്‍ഡിന്റെ പേര്. കോളജ് പഠനകാലത്ത് ഈ ബ്രാന്‍ഡ് ധാരാളം സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്. മലയാളത്തിലെ പല പ്രമുഖ പാട്ടുകളും റോക്ക് രൂപത്തില്‍ താരം അവതരിപ്പിച്ചിട്ടുണ്ട്. പുതിയ ആല്‍ബം വീഡിയോ രൂപത്തില്‍ ഇറക്കണമെന്നാണ് മഡോണയുടെ ആഗ്രഹം. പോസിറ്റീവായിട്ടുള്ള ഐഡിയാസ് ഉപയോഗിച്ച് ആല്‍ബം ഇറക്കാനാണ് ഉദ്ദേശിക്കുന്നത്. എല്ലാ ദിസവും മ്യൂസിക് പ്രാക്ടീസ് ചെയ്യാന്‍ സാധിക്കണേ എന്നാണ് മെഡോണ പ്രാര്‍ത്ഥിക്കുന്നത്. എന്നാല്‍ പലപ്പോഴും അത് നടക്കാറില്ല. ഒരു പരിധിവരെ താന്‍ മടിച്ചിയാണെന്ന് താരം പറഞ്ഞു. അതുകൊണ്ട് ഷൂട്ടിംഗ് തിരക്കുകള്‍ ഒഴിഞ്ഞാല്‍ വീട്ടിലേക്ക് മടങ്ങും. പിന്നെ ടി.വി കാണലും വിശ്രമവുമാണ് പരിപാടി എന്ന് മഡോണ പറയുന്നു.