ചെറുപ്പത്തില്‍ കൂടപ്പിറപ്പിറപ്പുകളുണ്ടാകണമെന്ന് ആഗ്രഹിക്കാത്ത കുട്ടികളില്ല. അത് അവര്‍ മാതാപിതാക്കളോടു പറയുകയും ചെയ്യും. മിക്കവര്‍ക്കും ആഗ്രഹം പോലെ ഇളയ സഹോദരങ്ങളെ കിട്ടുമെങ്കിലും ചിലര്‍ക്കൊക്കെ ഒറ്റ കുഞ്ഞായി കഴിയേണ്ടി വരും. അങ്ങനെ 18 വര്‍ഷം ഒറ്റ മകളായി കഴിഞ്ഞ് ഇളയ കുട്ടിയുണ്ടാകാന്‍ പോകുന്നെന്നറിഞ്ഞ ദിവസത്തിന്റെ അനുഭവം പങ്കുവെയ്ക്കുകയാണ് നടി മഡോണ സെബാസ്റ്റ്യന്‍. അധികമാര്‍ക്കും ലഭിക്കാത്ത ഭാഗ്യം തനിക്കു ലഭിച്ചെന്നാണ് മഡോണ ഇതിനെ വിശേഷിപ്പിക്കുന്നത്. ആ ദിവസത്തെക്കുറിച്ച് മഡോണ പറയുന്നതിങ്ങനെ…

‘അമ്മ ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ എങ്ങനെ പ്രതികരിക്കണമെന്ന് എനിക്കറിയില്ലായിരുന്നു. പതിനെട്ട് വര്‍ഷം ഒറ്റക്കുട്ടിയായി വളര്‍ന്ന് പെട്ടെന്ന് ഒരു ദിവസം അച്ഛന്‍ പറയുകയാണ്, ഡോണ ഒരു വാര്‍ത്തയുണ്ട്, അമ്മ ഗര്‍ഭിണിയാണെന്ന്. അച്ഛന്റെ കയ്യില്‍ റിപ്പോര്‍ട്ടും ഉണ്ടായിരുന്നു. ഞാന്‍ ആലോചിക്കുന്നുണ്ട്, ശരിക്കും ഞാന്‍ സന്തോഷിക്കുകയാണ് വേണ്ടത് പിന്നെന്താ ഇങ്ങനെയെന്ന്. എനിക്ക് ചിരി വരുന്നില്ല. എന്താ ചെയ്യേണ്ടതെന്ന് അറിയില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതായിരുന്നു എന്റെ പ്രതികരണം. ഞാന്‍ എന്നോട് തന്നെ പറയുന്നുണ്ട് കണ്‍ഫ്യൂഷന്‍ അടിച്ചിരിക്കുന്നതിന് പകരം നീയെന്താ സന്തോഷിക്കാത്തതെന്ന്. പക്ഷേ ഒരു കുട്ടി കണ്‍ഫ്യൂസ്ഡ് ആകില്ലേ പെട്ടെന്ന്.പക്ഷേ എത്ര പേര്‍ക്കുണ്ട് ഈ ഭാഗ്യം. ഒരു രാജ്ഞിയെപ്പോലെയായിരുന്നു അമ്മ. ഒരു നീല വസ്ത്രമണിഞ്ഞ് വലിയ വയറൊക്കെയായി അമ്മ ആകാശം നോക്കി നില്‍ക്കുന്ന ഒരു ഫോട്ടോയുണ്ട്. അതെനിക്ക് ഏറെ ഇഷ്ടപ്പെട്ടതാണ്’ മഡോണ പറയുന്നു.