ചെന്നൈ: ജീവിച്ചിരിക്കുന്നവരുടെ കട്ടൗട്ടുകള്‍ പൊതുനിരത്തുകളിലും മറ്റും സ്ഥാപിക്കുന്നത് മദ്രാസ് ഹൈക്കോടതി നിരോധിച്ചു. അനുമതിയുണ്ടെങ്കിലും ബാനറുകളും പോസ്റ്ററുകളും സ്ഥാപിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ആളുകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന വിധത്തിലാണെങ്കിലും ഇവ അനുവദിക്കാനാകില്ല. സര്‍ക്കാര്‍ ഓഫീസുകളുടെ സമീപവും പൊതുവഴിയിലും വീടുകള്‍ക്ക് സമീപവും കട്ടൗട്ടുകളും പോസ്റ്ററുകളും സ്ഥാപിക്കുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് കോടതി പറഞ്ഞു.

സിനിമാതാരങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയും കൂറ്റന്‍ കട്ടൗട്ടുകള്‍ സ്ഥാപിക്കുന്നതാണ് തമിഴ്‌നാട്ടിലെ ആരാധകരുടെയും രാഷ്ട്രീയ പാര്‍ട്ടി അണികളുടെയും രീതി. സിനിമകളുടെ റിലീസിനോട് അനുബന്ധിച്ച് സ്ഥാപിക്കുന്ന താരങ്ങളുടെ കട്ടൗട്ടുകൡ പാലഭിഷേകം നടത്തുന്നതും തമിഴ്‌നാട്ടില് പതിവാണ്. ഇതാണ് കോടതി നിരോധിച്ചിരിക്കുന്നത്. ശുചിത്വമുള്ള നഗരാന്തരീക്ഷം സൃഷ്ടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കോടതി പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തന്റെ സ്ഥലത്ത് പോസ്റ്ററുകള്‍ സ്ഥാപിച്ചതിനെതിരെ സ്വകാര്യവ്യക്തി നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് കോടതി ഈ ഉത്തവ് പുറപ്പെടുവിച്ചത്. ഉത്തരവ് നടപ്പാക്കുന്നുണ്ടെന്ന് നഗരസഭാ സെക്രട്ടറി ഉറപ്പു വരുത്തണം. ബാനറുകളും കട്ടൗട്ടുകളും സ്ഥാപിക്കാന്‍ അനുമതി നല്‍കിയാലും അവ ജീവിച്ചിരിക്കുന്നവരുടേതാകരുതെന്നും കോടതി വ്യക്തമാക്കി.