മഹാരാജാസ് കോളേജിലെ മാലാഖക്കുളത്തിന് മുന്നിൽ അവർ മുഖത്തോട് മുഖം ചേർന്ന് നിന്നു. അഞ്ചുവർഷം നീണ്ട പ്രണയം പൂവണിയുന്ന നിമിഷമായിരുന്നു അത്. മതത്തിന്റെ വേലിക്കെട്ടറുത്ത് സഫ്നയുടെ കഴുത്തിൽ അമർനാഥ് മിന്നുചാർത്തി. മതമോ ജാതിയോ മാറാതെ. അനുഗ്രഹത്തിന്റെ പൂക്കളെറിഞ്ഞ് സഹപാഠികളും ബന്ധുക്കളും. മഹാരാജാസിലെ പൂർവ വിദ്യാർത്ഥികളായ ഇരുവരും ഇവിടം തന്നെ മംഗല്യവേദിയാക്കിയത് കോളേജിനോടുള്ള പ്രണയം കൊണ്ടുകൂടിയാണ്.
ആഗസ്റ്റിലായിരുന്നു വിവാഹനിശ്ചയം. ലളിതമായ ഒരു കല്യാണം മാത്രമേ അമർനാഥിന്റെ മനസിലുണ്ടായിരുന്നുള്ളൂ. സഹപാഠിയും ഫോട്ടോഗ്രാഫറുമായ ഷാഹിദാണ് മഹാരാജാസിൽ വച്ച് തന്നെ താലികെട്ടാൻ നിർദ്ദേശിച്ചത്. സഫ്നയെ ആദ്യമായി കണ്ടയിടം തന്നെ ഒടുവിൽ കല്യാണത്തിനും വേദിയായി. 2012-14 ൽ അമർനാഥ് മലയാളത്തിലും സഫ്ന ചരിത്രത്തിലും ഡിഗ്രി ചെയ്യുന്ന സമയത്താണ് പ്രണയം പുഷ്പിച്ചത്. കഴിഞ്ഞ ദിവസം മുളന്തുരുത്തി സബ് രജിസ്ട്രാർ ഓഫീസിലാണ് വിവാഹം രജിസ്റ്റർ ചെയ്തത്.
കോളേജിലെ താലിചാർത്തലിന് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമേ പങ്കെടുത്തുള്ളൂ.ഇരുവരെയും ഒരുമിപ്പിച്ചത് സിനിമാ കമ്പനി
അമർനാഥ് അംഗമായ മഹാരാജാസിലെ സിനിമാ കമ്പനി’എന്ന ഗ്രൂപ്പിൽ സഫ്ന എത്തിയതോടെയാണ് പ്രണയം തുടങ്ങിയത്. ഒരു വർഷം പിന്നിട്ടപ്പോൾ ഇഷ്ടം ഇരുവരും വീട്ടുകാരെ അറിയിച്ചു. അവരും എതിർത്തില്ല. ചോറ്റാനിക്കര കഠിനംകുളങ്ങര ശ്രീവത്സത്തിൽ ആർ. ഹരികുമാറിന്റെയും ദേവിയുടെയും മകനാണ് അമർനാഥ്. ഫോർട്ട്കൊ ച്ചി പുഴങ്കരയില്ലത്ത് സജിയുടെയും മുംതാസിന്റെയും മകളാണ് സഫ്ന . ബംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ ജോലി നോക്കുന്ന അമർനാഥ് വിഷ്വൽ എഡിറ്റർ കൂടിയാണ്. കൊച്ചിയിലെ സ്വകാര്യ കമ്പനിയിലാണ്
Leave a Reply