വെല്ലുവിളികളെയും പ്രതിസന്ധികളെയും നേരിട്ട് പഠിച്ച് ഡോക്ടറായ യുവാവ് കൊവിഡ് ബാധിച്ചു മരിച്ചു. ഡോക്ടറായി സേവനം അനുഷ്ഠിച്ച് ഒരു മാസം തികയും മുന്‍പേയാണ് കുടുംബത്തിന്റെയും ഒരു ഗ്രാമത്തിന്റെയും കൂടി പ്രതീക്ഷയായിരുന്ന യുവ ഡോക്ടര്‍ രാഹുല്‍ പവാര്‍ മരണപ്പെട്ടത്.

ഒരു മാസത്തിനിപ്പുറം ആശംസകള്‍ക്ക് പകരം ആദരാജ്ഞലികള്‍കൊണ്ട് നിറയുകയാണ് ഇപ്പോള്‍ ഡോ. രാഹുല്‍ പവാറിന്റെ ഫേസ്ബുക്ക് പേജ്. അവസാന വര്‍ഷവും വിജയിച്ച് ഏപ്രില്‍ 26നാണ് രാഹുല്‍ പവാര്‍ ഡോക്ടറാകുന്നത്. പിന്നാലെ കൊവിഡ് അദ്ദേഹത്തിന്റെ ജീവനെടുക്കുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മഹാരാഷ്ട്ര ഔറംഗബാദിലെ ഒരു കരിമ്പ് കര്‍ഷകന്റെ മകനാണ് രാഹുല്‍. കുടുംബത്തിലെയും ഗ്രാമത്തിലെയും ആദ്യ ഡോക്ടറായിരുന്നു രാഹുല്‍. ‘അവസാനവര്‍ഷവും പാസായി, ഇനി ഔദ്യോഗികമായി ഡോ. രാഹുല്‍ ആശ വിശ്വനാഥ് പവാര്‍’ എന്ന കുറിപ്പും ചിത്രവും ഏപ്രില്‍ 26ന് രാഹുല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. അന്ന് ആശംസകള്‍ നേര്‍ന്ന പോസ്റ്റിന് താഴെയാണ് ഇപ്പോള്‍ ആശംസകള്‍ക്ക് പകരം ആദരാഞ്ജലികള്‍ നിറയുന്നത്.