യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടി മൈഥിലിയെ ചോദ്യം ചെയ്തുവെന്ന്  പോലീസ്. പള്‍സര്‍ സുനിയുടെ കാമുകി ലക്ഷ്മി നായരുമായി നടിക്ക് അടുത്ത ബന്ധമുണ്ട്. ഇരുവരും നിരന്തരം ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇവരില്‍ നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചത്.

ലക്ഷ്മി നായര്‍ തന്റെ പേഴ്‌സണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റാണെന്നും അവരുമായി തനിക്ക് അടുത്ത സൗഹൃദമാണെന്നും നിരന്തരം അവരുമായി ബന്ധപ്പെടാറുണ്ടെന്നും മൈഥിലി പോലീസിന് മൊഴി നല്‍കി.വുമണ്‍ കളക്ടീവ് ഇന്‍ സിനിമയുടെ പ്രവര്‍ത്തകയെ പോലീസ് മുറയില്‍ ചോദ്യം ചെയ്തുവെന്നായിരുന്നു ആദ്യഘട്ടത്തില്‍ നവമാധ്യമങ്ങളില്‍ പുറത്ത് വന്ന വാര്‍ത്ത. അപ്രതീക്ഷിതമായി വീട്ടിലേക്ക് പോലീസ് എത്തിയത് കണ്ട് യുവ നടി പേടിച്ചുവിറച്ചുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പുറത്ത് വന്ന വാര്‍ത്തകള്‍ ഒന്നും ശരിയല്ലെന്നും മൈഥിലിക്ക് കേസുമായി നേരിട്ട് ബന്ധമില്ലെന്നും പോലീസ് വൃത്തങ്ങള്‍ വിശദീകരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലക്ഷ്മി നായരുമായി നിരന്തരം ബന്ധപ്പെട്ട ആറുപേരെ ഇതിനകം തന്നെ ചോദ്യം ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് ഏതെങ്കിലും തരത്തില്‍ കേസുമായി ബന്ധമുണ്ടോയെന്നാണ് പോലീസ് പരിശോധിക്കുന്നത്. ദിലീപും കാവ്യയുമായി മൈഥിലിയ്ക്ക് ഉറ്റ സൗഹൃദമൊന്നുമില്ല. ഏറെ നാളായി മൈഥിലിയ്ക്ക പടമൊന്നുമില്ല. വീണ്ടും സജീവമാകാന്‍ ശ്രമിക്കുമ്പോഴാണ് പുതിയ വിവാദമെത്തുന്നത്. പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെയാണ് മൈഥിലി ശ്രദ്ധിക്കപ്പെടുന്നത്. പള്‍സര്‍ സുനിയുടെ കാമുകിയുമായി അടുത്ത ബന്ധം മൈഥിലിക്കുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു കഴിഞ്ഞ സ്ഥിതിയ്ക്ക് മൈഥിലിയെ ഇനിയും ചോദ്യം ചെയ്യാന്‍ സാധ്യത നിലനില്‍ക്കുന്നു. കൊച്ചിയില്‍ നടിയെ ആക്രമിക്കുന്ന സമയത്ത് തമ്മനത്തെ ഫഌറ്റില്‍ കൊണ്ടുപോയി പീഡിപ്പിക്കുമെന്ന് പള്‍സര്‍ സുനി ഭീഷണി മുഴക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് നടിയെ പോലീസ് ചോദ്യം ചെയ്തത്.