ന്യൂസ് ഡെസ്ക്

സാലിസ് ബറി ഡിസ്ട്രിക്ട് ഹോസ്പിറ്റലിൽ മേജർ ഇൻസിഡൻറ് പ്രഖ്യാപിച്ചു. ആക്സിഡൻറ് ആൻഡ് എമർജൻസി ഇന്നു രാവിലെ അടിയന്തിരമായി അടച്ചു. ഇന്നലെ രാത്രി സിറ്റിയിൽ നടന്ന മെഡിക്കൽ എമർജൻസിയുമായി ബന്ധപ്പെട്ടാണ് മേജർ ഇൻസിഡൻറ് പ്രഖ്യാപിച്ചത്. അടിയന്തിരമായി ഹോസ്പിറ്റലിലേയ്ക്ക് ഫയർഫോഴ്സ് യൂണിറ്റിനെ അധികൃതർ വിളിച്ചു വരുത്തി. ഇൻസിഡൻറ് റെസ്പോൺസ് വിഭാഗത്തിൽ പെട്ട രണ്ടു ആംബുലൻസുകൾ ഉടൻ തന്നെ ഹോസ്പിറ്റലിൽ എത്തി.

ഇന്നലെ രണ്ടു പേർ മാൾട്ടിംഗ് സ് ഷോപ്പിംഗ് സെൻററിൽ കുഴഞ്ഞു വീണിരുന്നു. അജ്ഞാത വസ്തുവിൽ നിന്നുള്ള റിയാക്ഷൻ മൂലമാണ് ഇവർ കുഴഞ്ഞു വീണത്. ഇവരെ ഉടൻ തന്നെ സാലിസ് ബറി ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു. ഹെറോയിനേക്കാൾ 50-100 മടങ്ങ് ശക്തിയുള്ള മയക്കുമരുന്നായ ഫെൻറാനിൽ സമ്പർക്കം മൂലമാണ് ഇവരെ ഹോസ് പിറ്റലിൽ പ്രവേശിപ്പിച്ചതെന്ന് കരുതുന്നു. ഒരു ഗ്രീൻ ടെൻറ് ഒരുക്കി ഫയർഫോഴ്സ് അടിയന്തിര ഡീകൻറാമിനേഷൻ നടത്തി. ഹോസ്പിറ്റലിലേയ്ക്ക് എത്തിക്കൊണ്ടിരുന്നവരെ സെക്യൂരിറ്റി വഴി തിരിച്ച് വിട്ടു. എൻട്രൻസിലേയ്ക്കുള്ള പ്രവേശനം പൂർണമായും  ബാരിയർ കെട്ടി നിരോധിച്ചിരുന്നു. പത്തിൽ താഴെ ആളുകളെ ഈ സംഭവുമായി ബന്ധപ്പെട്ട് ചികിത്സ നടത്തിയതായി ഹോസ്പിറ്റൽ അധികൃതർ സ്ഥിരീകരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇന്നലെ വൈകുന്നേരം 4.15 നാണ് മാൾട്ടിംഗ്സ് ഷോപ്പിംഗ് സെന്ററിൽ ഒരു പുരുഷനും ഒരു സ്ത്രീയും ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നതായി പോലീസിന് വിവരം ലഭിക്കുന്നത്. ഇവർ ഹോസ്പിറ്റലിൽ ഗുരുതരാവസ്ഥയിലാണെന്ന് വിൽഷയർ പോലീസ് അറിയിച്ചു. സാലിസ്ബറിയിലെ മറ്റു പല സ്ഥലങ്ങളിലും ഈ സംഭവുമായി ബന്ധപ്പെട്ട്‌ പോലീസ് കോർഡൺ ഏർപ്പെടുത്തിയിട്ടുണ്ട്. വിവിധ ഏജൻസികൾ സംയുക്തമായി അന്വേഷണം തുടരുകയാണ്. ഹോസ്പിറ്റൽ രാവിലെ 11.20 ന് വീണ്ടും തുറന്നു.