റോച്ചസ്റ്റർ, കെന്റ്: ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ 2026 ജനുവരി 14-ാം തീയതി (ബുധനാഴ്ച) മകരവിളക്ക് മഹോത്സവം ഭക്ത്യാദരപൂർവം ആഘോഷിക്കുന്നു. അയ്യപ്പ ഭക്തർക്കായി സമ്പൂർണമായ പൂജാ-ആചാരങ്ങളും സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചിരിക്കുന്നു
രാവിലെ 7.00 മണിക്ക് നട തുറക്കലോടെയാണ് മഹോത്സവ ചടങ്ങുകൾ ആരംഭിക്കുന്നത്. തുടർന്ന് 7.10 ന് നിർമാല്യ ദർശനം, 7.30 ന് ഉഷപൂജ,8:00 ന് ഗണപതി ഹോമം, 9.00 ന് ഉച്ചപൂജ എന്നിവ നടക്കും. 9.30 ന് നട അടയ്ക്കും.

വൈകുന്നേരം 5.00 മണിക്ക് വീണ്ടും നട തുറക്കും. 5.30 മുതൽ വിശേഷൽ അഭിഷേകം, പൂജ, ദീപാരാധന, സഹസ്രനാമാർച്ചന എന്നിവ നടത്തപ്പെടും. തുടർന്ന് തത്വമസി ഭജൻസ് ഗ്രൂപ്പ് യുകെ യുടെ നേതൃത്വത്തിൽ ഭജനയും ശ്രീമതി രമ്യ അരുൺ കൃഷ്ണൻ അവതരിപ്പിക്കുന്ന ഭരതനാട്യവും ഉണ്ടായിരിക്കും.
രാത്രി ചടങ്ങുകളിൽ 9.00 മണിക്ക് അത്താഴ പൂജ, 9.30 ന് പടി പൂജ, 9.45 ന് ഹരിവരാസനം എന്നിവയും 10.00 മണിക്ക് നട അടയ്ക്കലും നടക്കും.

പൂജകൾക്ക് ശ്രീ അഭിജിത്ത്, താഴൂർ മന ശ്രീ ഹരിനാരായണൻ നമ്പിടിശ്വരർ, കർമികത്വം വഹിക്കും വെള്ളിയോട്ട് ഇല്ലം ശ്രീ അദ്രിത് വാസുദേവ് സഹ കർമികത്വം വഹിക്കും.
അമ്പലത്തിന്റെ വിലാസം
Kent Ayyappa Temple
1 Northgate,
Rochester, ME1 1LS,
United Kingdom
കൂടുതൽ അന്വേഷണങ്ങൾക്ക് :
07838 170203, 07985 245890, 07507 766652,
07906 130390, 07973 151975
മകരവിളക്ക് മഹോത്സവത്തിൽ എല്ലാ അയ്യപ്പഭക്തരെയും കുടുംബസമേതം പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.











Leave a Reply