പത്തനംതിട്ട: കേരളത്തിലെ 140 എം എൽഎമാരുടെ പേരുകൾ നൊടിയിടയിൽ പറഞ്ഞ് സമൂഹമാധ്യമങ്ങളിൽ തരംഗമായ മലാലയെ യൂണിവേഴ്സൽ റിക്കോർഡ് ഫോറത്തിൻ്റെ ദേശീയ റിക്കാർഡിന് ശുപാർശ ചെയ്തു. ഏതു മണ്ഡലത്തിലെ എംഎൽഎയുടെ പേരും അക്ഷര സ്ഫുടതയോടെ പറയും ഈ കൊച്ചു മിടുക്കി.യുആർഎഫ് ഏഷ്യൻ ജൂറി ഡോ. ജോൺസൺ വി. ഇടിക്കുളയാണ് ദേശിയ റിക്കോർഡിനായി ശുപാർശ ചെയ്തത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യൂ ആർഎഫ് -സി ഇ ഒ സൗദീപ് ചാറ്റർജി (കൽക്കട്ട), ഇൻറർനാഷണൽ ജൂറി അംഗങ്ങൾ എന്നിവരടങ്ങിയ റിക്കോർഡ് മാനേജ്മെൻ്റ് ടീം രേഖകൾ പരിശോധിച്ച് ഉടൻ പ്രഖ്യാപനം നടത്തുമെന്ന് ഇൻറർനാഷണൽ ജൂറി ഡോ.ഗിന്നസ് സുനിൽ ജോസഫ് അറിയിച്ചു. അത്തിക്കയം കണ്ണമ്പള്ളി ചക്കിട്ടയിൽ ലിജോ ഏബ്രഹാം ഫിലിപ്പിന്റെയും ഷേബ ടിൻസി തോമസിന്റെയും മൂത്ത മകളാണ് അഞ്ചു വയസ്സുകാരി മലാല ലില്ലി ഏബ്രഹാം.