മുസ്ലീം ലീഗ് എംപി ആയിരുന്ന ഇ. അഹമ്മദിന്റെ നിര്യാണത്തോടെ ഒഴിവുവന്ന മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തില്‍ സിപിഎമ്മിനുവേണ്ടി സംവിധായകന്‍ കമല്‍ മത്സരിച്ചേക്കുമെന്ന് സൂചന.കമലിനെക്കൂടാതെ, ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് ഉള്‍പ്പെടെ നാലുപേരാണു സാധ്യതാ പട്ടികയില്‍ ഉള്ളത്. അടുത്ത മാസം 12നാണ് ഉപതിരഞ്ഞെടുപ്പ്. 17നു വോട്ടെണ്ണല്‍. ഈ മാസം 23 വരെ നാമനിര്‍ദേശ പത്രിക സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.