മലപ്പുറം കോട്ടയ്ക്കലില്‍ പ്രണയിച്ചതിന്റെ പേരില്‍ യുവാവിന് നേരെ ആള്‍ക്കൂട്ട ആക്രമണം. മര്‍ദ്ദനത്തിന് ഇരയായതില്‍ മനംനൊന്ത് യുവാവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. പുതുപ്പറമ്പ് പൊട്ടിയില്‍ വീട്ടില്‍ ഷാഹിറാണ് ആത്മഹത് ചെയ്തത്. അതിനിടയില്‍ യുവാവുമായി അടുപ്പത്തിലായിരുന്ന പെണ്‍കുട്ടിയും ആത്മഹത്യയ്ക്ക് ശ്രമിച്ചു. പെണ്‍കുട്ടിയെ ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഞായറാഴ്ച രാത്രിയാണ് ഷാഹിറിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. ബൈക്കില്‍ പോവുകയായിരുന്നു ഷാഹിറിനെ യുവതിയുടെ ബന്ധുക്കള്‍ തടഞ്ഞു വെച്ച് ആക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയപ്പോള്‍ ഷാഹിറിനെ ക്രൂരമായി മര്‍ദ്ദിക്കുന്നതാണ് കണ്ടതെന്ന് ഷാഹിറിന്റെ ഉമ്മയും അനിയനും പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഷാഹിറിന്റെ സഹോദരനേയും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മര്‍ദിച്ചു. പിന്നീട് ഉമ്മയ്ക്കും സഹോദരനുമൊപ്പം വീട്ടിലെത്തിയ ഷഹീര്‍ ഇവരുടെ മുന്നില്‍ വെച്ച് വിഷം കഴിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ ഷാഹിറിനെ ഉടന്‍ത്തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ കണ്ടാലറിയാവുന്ന 14 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.