വഴിതെറ്റിയെത്തിയ പത്തൊമ്പതുകാരിയായ ഭിന്നശേഷിക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്നുപേര്‍ പിടിയില്‍. മലപ്പുറം ജില്ലയിലാണ് സംഭവം. കോഴിക്കോട് പേരാമ്പ്ര സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ പരപ്പനങ്ങാടി നെടുവാ സ്വദേശികളായ മുനീര്‍, സഹീര്‍, പ്രജീഷ് എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ദിവസമായിരുന്നു നടുക്കുന്ന സംഭവം. കോഴിക്കോട് പരിസരത്തുള്ള ബന്ധുവീട്ടിലേക്ക് പോകുകയായിരുന്ന കൈകാലുകള്‍ക്ക് സ്വാധീനം കുറവുള്ള കുട്ടിയാണ് പീഡനത്തിന് ഇരയായത്. കുട്ടി വഴിതെറ്റി പരപ്പനങ്ങാടിയില്‍ എത്തിച്ചേരുകയായിരുന്നു.

ഇവിടെനിന്ന് തിരിച്ച് കോഴിക്കോട് എത്തുന്നതിനായി പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടിയെ അവിടെയെത്തിയ രണ്ടുപേര്‍ സമീപിക്കുകയും സഹായം ചെയ്യാമെന്ന് പറഞ്ഞ് നിരന്തരം സമ്മര്‍ദ്ദം ചെലുത്തുകയുമായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സുരക്ഷിതമായ വേറെയൊരു വീട്ടില്‍ എത്തിക്കാമെന്നും അവിടെ താമസിപ്പിക്കാമെന്നുമാണ് ഇവര്‍ പെണ്‍കുട്ടിയെ വിശ്വസിപ്പിച്ചത്. തുടര്‍ന്ന് കുട്ടിയെ മറ്റൊരു കെട്ടിടത്തില്‍ എത്തിച്ച് രണ്ടുപേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. പീന്നീട് പെണ്‍കുട്ടിയെ മറ്റൊരു ഓട്ടോഡ്രൈവറോടൊപ്പം അയച്ചു.

കോഴിക്കോട്ടേയ്ക്ക് എത്തിക്കുന്നതിനിടെ ഇയാള്‍ കുറ്റിക്കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ശേഷം പരിക്കേറ്റ നിലയില്‍ പെണ്‍കുട്ടി പരപ്പനങ്ങാടിയില്‍ നിന്ന് കാസര്‍കോട് എത്തി. ഇതിനിടെ പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിച്ചിരുന്നു.

തുടര്‍ന്ന് അവശനിലയിലായ പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തുകയും പിന്നാലെ പരപ്പനങ്ങാടിയില്‍ എത്തിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതികളെ പിടികൂടുകയായിരുന്നു.